# ‘മാട്രിമോണി വഴി പരിചയം, കർഷകനാണ് ഞാൻ’; അഭിമാനത്തോടെ തുറന്നുപറഞ്ഞ് നടി അഞ്ജു കുര്യന്റെ ഭർത്താവ്, കയ്യടിച്ച് സോഷ്യൽ മീഡിയ!

- Link: https://ml.b4blaze.com/film-news/anju-kurian-husband-roshan
- Published: 2026-11-09T12:29:32+05:30
- Author: Soorya S

മലയാളികളുടെ പ്രിയ നടി അഞ്ജു കുര്യന്റെ വിവാഹ വിശേഷങ്ങളും വരനെക്കുറിച്ചുള്ള കൗതുകകരമായ
വിവരങ്ങളുമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ
റോഷനാണ് അഞ്ജുവിന്റെ ജീവിതപങ്കാളി. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരുടെയും പരിചയവും
തുടർന്ന് വിവാഹത്തിലേക്കും എത്തിയത്.

വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താനൊരു കർഷകനാണെന്ന് (പ്ലാന്റർ) റോഷൻ അഭിമാനത്തോടെ
തുറന്നുപറഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ഇന്നത്തെകാലത്ത് പലരും തങ്ങളുടെ ജോലി മേഖല കൃഷിയാണെന്ന് തുറന്നുപറയാൻ മടിക്കുമ്പോൾ,
യാതൊരു മടിയും കൂടാതെ തന്റെ പ്രൊഫഷനെക്കുറിച്ച് വ്യക്തമാക്കിയ റോഷന്റെ സത്യസന്ധതയ്ക്കും
ലാളിത്യത്തിനും വലിയ അഭിനന്ദനമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ‘നേരം’, ‘
പ്രേമം’, ‘ഞാൻ പ്രകാശൻ’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം
നേടിയ താരമാണ് അഞ്ജു കുര്യൻ.
