# ഇത് നിവിന്റെ അനിയത്തിയായി വന്ന ആ കുട്ടി തന്നെയാണോ; ചിത്രം കണ്ട് വണ്ടറടിച്ച് ആരാധകർ, വൈറലോട് വൈറൽ

- Link: https://ml.b4blaze.com/film-news/anju-kurian-new-photos
- Published: 2023-12-07T14:12:57+05:30
- Author: Gargi

ഇത് നമ്മുടെ നേരത്തിലെ നിവിന്റെ അനിയത്തി തന്നെയാണോ… ഇപ്പോൾ അഞ്ജു കുര്യനെ കണ്ടാൽ ആരും
ഇത് ചോദിച്ച് പോകും. തിരിച്ചറിയാൻ തന്നെ പ്രയാസകരമായ നിലയിലേക്കാണ് താരത്തിന് വന്നിട്ടുള്ള
മാറ്റം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി 
വെള്ളിത്തിരയിൽ മുഖം കാണിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യ ഭാഷയിലും
അഞ്ജു ശ്രദ്ധിക്കപ്പെട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/406107985_18404889088023473_7962490335146748288_n.
jpg?resize=1080%2C1350&ssl=1)

ഓം ശാന്തി ഓശാനയിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി നായകനായി എത്തിയ
കവി ഉദ്ദേശച്ചത് എന്ന ചിത്രത്തിലെ നായികയായി അഞ്ജു തിളങ്ങി. മേപ്പടിയാൻ എന്ന ഉണ്ണി 
മുകുന്ദൻ ചിത്രത്തിലാണ് താരം അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത്. ഈ സിനിമയ്ക്ക് 
ശേഷം താരം കൂടുതലായും അന്യ ഭാഷയിലാണ് അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്
ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
