# ‘അങ്കമാലി’ പാട്ട് കോപ്പിയടിച്ചോ? രണ്ടും ഒരുപോലെയെന്ന് ആരാധകര്‍

- Link: https://ml.b4blaze.com/film-news/ankamali-song-copied-to-tamil
- Published: 2021-11-30T13:00:00+05:30
- Author: Rahul

നടനും സംവിധായകനും എന്ന നിലയില്‍ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ജി.വി. പ്രകാശ്
ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാച്ചിലര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ
പാട്ടുകള്‍ എല്ലാം ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ജി.വി പ്രാകാശ്
നായകനായി എത്തുന്ന ഈ സിനിമയിലെ ഒരുപാട്ട് മലയാളത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന്
ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/MV5BZjk4NzRiYmEtZTVlYS00ZDAwLTgyNTktYzcyNjQwYThkNWFlXkEyXkFqcGdeQXVyOTE0MjEwOTY%
40._V1_-300x205.jpg?resize=843%2C576&ssl=1)

ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ ആണ്
പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചിത്രത്തിലെ പാ്ട്ടിന് മലയാളത്തിലെ അങ്കമാലി
ഡയറീസിലെ പാട്ടുമായി നല്ല സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എ.എച്ച്. കാശിഫിന്റെ
സംഗീതസംവിധാനത്തില്‍ നാവക്കറൈ നവീന്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം
ചര്‍ച്ചയാവുന്നത്. പാട്ടിന്റെ കമന്റ് ബോക്‌സില്‍ ചോദ്യങ്ങളുമായി മലയാളികളും ഉണ്ട്. 
ബാച്ചിലര്‍ സോംഗും അങ്കമാലി ഡയറീസിലെ ‘അങ്കമാലി’ എന്നു തുടങ്ങുന്ന പാട്ടുമായുള്ള സാമ്യതയാണ്
ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/9c9027fde3728a34153184c64c470960-
205x300.jpg?resize=849%2C1242&ssl=1)

പ്രശാന്ത് പിള്ളയുടെ സംഗീതത്തിലൊരുങ്ങിയ പാട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ,
അതോ വെറും കോപ്പിയടിയാണോ കാശിഫ് ഉദ്ദേശിച്ചത് എന്ന ചോദ്യവും മലയാളികള്‍ ചോദിക്കുന്നുണ്ട്.
ഡിസംബര്‍ 3നാണ് ചിത്രം പുറത്തിറങ്ങുന്നത്.

 
