# ‘നടിയുമായി ചുംബിക്കുന്നത് കണ്ടപ്പോൾ ഇരിക്കുന്ന സീറ്റിൽ മാന്തിപ്പിടിച്ചു, പിന്നെ സുഷാന്ത് അടുത്തുവരുമ്പോൾ…’; വെളിപ്പെടുത്തി അങ്കിത

- Link: https://ml.b4blaze.com/film-news/ankita-lokhande-about-sushanth-singh
- Published: 2023-12-26T23:46:01+05:30
- Author: Gargi

ബിഗ് ബോസ് ഹിന്ദിയുടെ പതിനേഴാം സീസണിലെ സെലിബ്രിറ്റി മത്സരാർത്ഥികളാണ് അങ്കിത ലോഖണ്ഡെയും
ഭർത്താവ് വിക്കിയും. പവിത്ര രിസ്ത എന്ന സീരിയലിലൂടെ ഇന്ത്യയിലാകെ ചലനമുണ്ടാക്കിയ നടിയാണ്
അങ്കിത ലോഖണ്ഡെ. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ കാമുകി എന്ന 
നിലയിലാണ് അങ്കിത ആദ്യം വാർത്തകളിൽ നിറഞ്ഞത്. പിന്നീട് സുശാന്തുമായി വേർപിരിഞ്ഞ ശേഷമാണ്
അങ്കിത വിക്കിയെ വിവാഹം കഴിച്ചത്.

ബി​ഗ് ബോസിനിടെ അങ്കിതയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറുന്നുണ്ട്. സുശാന്തിനെ
കുറിച്ചുളള കഥകളായിരുന്നു ഏറെയും അങ്കിത പറഞ്ഞത്. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള വീഡിയോ
ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സുശാന്ത് നായകനായ സിനിമയിൽ അദ്ദേഹം ഇന്റിമേറ്റ്
സീനിൽ അഭിനയിച്ചത് കണ്ട് താൻ കരഞ്ഞു പോയെന്നാണ് അങ്കിത പറയുന്നത്. അത്രത്തോളം പോസസ്സീവ്
ആയിരുന്നു താൻ. ഇക്കാര്യത്തിൽ സുശാന്ത് തന്നോട് ക്ഷമ പറഞ്ഞുവെന്നും നടി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/sushant-singh.jpg?
resize=1200%2C628&ssl=1)

2013 ൽ സുശാന്ത് നായകനായി എത്തിയ ചിത്രമാണ് ശുദ്ധ ദേശീ റോമാൻസ്. ചിത്രത്തിൽ നായികയായി
അഭിനയിച്ച പരിനീതി ചോപ്രയുമായി സുശാന്തിന്റെ ഇന്റിമേറ്റ് സീനും ഉണ്ടായിരുന്നു. ‘അന്ന്
യഷ് രാജ് സ്റ്റുഡിയോ സുശാന്ത് മുഴുവനുമായി ബുക്ക് ചെയ്തു. സിനിമ കാണാൻ താനും അദ്ദേഹവും
മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സിനിമ കണ്ടാൽ ഞാൻ അസ്വസ്ഥയാവുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
സിനിമ മുഴുവൻ കണ്ടു. മാത്രമല്ല ചില സീനുകളിൽ ഞാനെന്റെ നഖം ഇരിക്കുന്ന സീറ്റിൽ മാന്തിപ്പിടിച്ചാണ്
കണ്ടു തീർത്തത്. മാത്രമല്ല അതിന് ശേഷം വീട്ടിൽ പോയിട്ട് ഒത്തിരി കരയുകയും ചെയ്തു ‘ –
അങ്കിത പറഞ്ഞു.

സുശാന്തിന്റെ ഇന്റിമേറ്റ് സീനുകൾ കണ്ടതിന് ശേഷം അദ്ദേഹവുമായി അടുക്കാൻ സാധിച്ചില്ല.
സുശാന്ത് അടുത്ത് വരുമ്പോൾ മനസിലേക്ക് ആ രം​ഗങ്ങളാണ് വന്നിരുന്നത്. കാമുകൻ മറ്റൊരു 
സ്ത്രീയെ ചുംബിക്കുന്നത് കാണുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അങ്കിത പറഞ്ഞു. 
പിന്നീട് പികെ എന്ന സിനിമയിൽ അനുഷ്‌ക ശർമ്മയുടെ കൂടെയും സുശാന്തിന്റെ ഇന്റിമേറ്റ് സീനുകളുണ്ടായിരുന്നു.
അതും അസ്വസ്ഥയാക്കി. പികെ കാണുമ്പോൾ ഞാൻ ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നാണ് അങ്കിത
പറയുന്നത്.
