# “ഒരിക്കലും കൈവിടാതെ കൂടെ നിന്നവള്‍ മീര”!! ആന്‍ അഗസ്റ്റിന്റെ കുറിപ്പ്…

- Link: https://ml.b4blaze.com/film-news/ann-augastine-about-meera-nandan
- Published: 2021-11-29T10:59:53+05:30
- Author: Rahul

മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരാണ് ആന്‍ അഗസ്റ്റിനും മീരാ നന്ദനും. ഇരുവരും ഇപ്പോള്‍
സിനിമാ മേഖലയില്‍ സജീവമല്ലെങ്കിലും രണ്ട്‌പേരും സോഷ്യല്‍ മീഡിയകളില്‍ സജീവമായത് കൊണ്ട്
തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാന്‍ ഇവര്‍ എത്താറുണ്ട്. മീരയുടെയും
ആന്‍ അഗസ്റ്റിന്റെയും സുഹൃത്ത്ബന്ധം ആരും കണ്ണുവെച്ച് പോകുന്ന തരത്തിലുള്ളതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/79842333-300x225.
jpg?resize=849%2C637&ssl=1)

ഇരുവരുമൊത്ത് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ 
തന്നെ ഇവരുടെ ബന്ധത്തിന്റെ ആഴം ആരാധകര്‍ മനസ്സിലാക്കിയതാണ്. അച്ഛന്റെ മരണം വിവാഹ മോചനം
തുടങ്ങി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ആനിന് താങ്ങും തണലുമായി 
നിന്നതും മീരയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മീര നന്ദനെ കുറിച്ച് ആന്‍ അഗസ്റ്റിന്‍
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച് വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മീരയുടെ
ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഒരിക്കലും തന്നെ 
കൈവിടാതെ കൂടെനിന്ന സുഹൃത്തെന്നാണ് ആന്‍ മീരയെ വിശേഷിപ്പിക്കുന്നത്. ആനിന്റെ കുറിപ്പിന്റെ
പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു…’എല്ലാം കണ്ടു ഒരിക്കലും എന്നെ കൈവിടാതെ എന്നോടൊപ്പം
നിന്നവള്‍ക്ക്, എന്റെ കുടുംബമായവള്‍ക്ക്! ചക്രങ്ങള്‍ വീഴുന്നതുവരെ നിന്നോടൊപ്പം യാത്ര
തുടരും. ജീവിതകാലം മുഴുവന്‍ എനിക്ക് നിന്നെ ലഭിച്ചു. ഇത്രയും സുന്ദരമായ വ്യക്തിക്ക്
ജന്മദിനാശംസകള്‍! മൈ സോള്‍ സിസ്റ്റര്‍’, എന്ന് കുറിച്ച് ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ്
ആന്‍ ആശംസ നേര്‍ന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/meera-nandan-and-
ann-augustine-together-in-one-frame-latest-pics-hit-on-instagram-300x300.jpg?resize
=833%2C833&ssl=1)

മുല്ല എന്ന ചിത്രത്തിന് ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍
അഭിനയിച്ച നടിയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി മീരനന്ദന്‍. മീരയോടൊപ്പം ആന്‍ പങ്കുവെച്ചിരിക്കുന്ന
ചിത്രത്തിന് നിരവധിപ്പേരാണ് ആശംസകള്‍ നേര്‍ന്നത്.
