# മാധവനെ വീണ്ടും കള്ളനാക്കുമോ, വൈറലായി ആനിന്റെ അരഞ്ഞാണം

- Link: https://ml.b4blaze.com/film-news/ann-augustine-video
- Published: 2023-08-01T15:23:44+05:30
- Author: Soumya

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. നടന്‍ അഗസ്റ്റിന്റെ
മകള്‍ ആൻ അഗസ്റ്റിൻ.   ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന 
ചിത്രത്തിലൂടെയാണ് ആനിന്റെ തുടക്കം. പിന്നീട് ചെയ്ത സിനിമകളിലെല്ലാം തന്റേതായ രീതിയില്‍
മികച്ച പ്രകടനം  കാഴ്ച വച്ചു. ഇതിനിടെ 2014ൽ  ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോനിന്നെ വിഹാഹം
ചെയ്തു.   വിവാഹത്തിന് ശേഷം  ആന്‍ സിനിമയില്‍ നിന്നും അകലം പാലിചിരുന്നു.  ഇടയ്ക്ക്
ചില സിനിമകളിലൂടെ തിരിച്ചെത്തിയെങ്കിലും അത്ര സജീവമായില്ല .എന്നാല്‍ തന്റെ വിശേഷങ്ങളെല്ലാം
ആന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങിനെ സോഷ്യല്‍ മീഡിയിയലൂടെയാണ് ആനും
ജോമോനും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയും പുറത്തുവന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ann-augastin.jpg?
resize=1280%2C720&ssl=1)

2021ലാണ് ഇരുവരും വേർപിരിഞ്ഞത്.  ഇപ്പോഴിതാ പുതിയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി 
സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് ആന്‍ അഗസ്റ്റിന്‍.പിറന്നാളിന് ആശംസകള്‍ അറിയിച്ചവര്‍ക്കുള്ള
നന്ദി സൂചകമായാണ്  പോസ്റ്റ് എന്ന്. ജൂലായ് മുപ്പത്തിനായിരുന്നു ആണിന്റെ പിറന്നാൾ.  .‘
എല്ലാ ആശംസകള്‍ക്കും നന്ദി, ആ ആശംസകള്‍ എന്നെ സംബന്ധിച്ച് ഒരുപാട് അര്‍ത്ഥമുള്ളതാണ്.
നിങ്ങളുടെ അനുഗ്രഹത്തിനും സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ എന്നും കടപ്പെട്ടവളായിരിക്കും.
ഓരോ തവണ എനിക്ക് തകര്‍ച്ചയും തളര്‍ച്ചയും അനുഭവപ്പെടുമ്പോഴും തിരികെയെത്താന്‍ നിങ്ങളെന്നെ
സഹായിക്കുന്നു. എപ്പോഴത്തെയും പോലെ ആലിംഗിനവും സ്‌നേഹവും’ എന്നാണ് ആനിന്റെ പോസ്റ്റ്.
എ ഇയര്‍ ഓള്‍ഡര്‍ എന്ന ഹാഷ് ടാഗില്‍ നിന്നാണ് പിറന്നാളിന് ആശംസകള്‍ അറിയിച്ചതിനാവും
ആനിന്റെ നന്ദി പ്രകടനം എന്നു മനസ്സിലായത്. സാരിയുടുത്ത് ശോക ഭാവത്തില്‍ നില്‍ക്കുന്ന
ഒരു ഫോട്ടോയും പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/Screenshot-2023-
08-01-152249.png?resize=514%2C731&ssl=1)

എന്നാല്‍ കമന്റ് ബോക്‌സിലെത്തുന്ന പലരും ശ്രദ്ധിച്ചത് ആനിന്റെ മുഖഭാവമോ , ക്യാപ്ഷനിലെ
നന്ദി പ്രകടനമോ അല്ല, അരയിലെ അരഞ്ഞാണമാണ്. ആ അരഞ്ഞാണത്തെ കുറിച്ചുള്ള കമന്റുകളാണ് പോസ്റ്റിന്
താഴെ കൂടുതലായും വരുന്നത്. സാവിത്രിയുടെ അരഞ്ഞാണം, അഴക് എന്നിങ്ങനെ തുടങ്ങി മീശ മാധവനില്‍
കാവ്യയുടെ അരഞ്ഞാണത്തെ കുറിച്ച് ദിലീപ് വര്‍ണിക്കുന്നതുപോലുള്ള കമന്റുകള്‍ ഒരുപാടു 
വരുന്നുണ്ട്. മീശ മാധവനെ വീണ്ടും കള്ളനാക്കുമോ എന്നാണ് ചിലരുടെ ചോദ്യം.ആനറ്റ് അഗസ്റ്റിൻ
എന്നതാണ് ആൻ അഗസ്റ്റിന്റെ യഥാർത്ഥ പേര്. ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ഒറ്റ സിനിമയിലൂടെ
ആൻ അഗസ്റ്റിൻ മലയാള സിനിമയിൽ ശ്രദ്ധേയയായി. ആദ്യ സിനിമയ്ക്ക് തന്നെ മികച്ച ബോക്സ് ഓഫീസ്
വിജയം നേടി എന്നതിനാൽ ആൻ അഗസ്റ്റിന് ഒന്നിന് പിറകെ ഒന്നായി നല്ല സ്ക്രിപ്റ്റുകൾ കിട്ടി.
ഈ സിനിമകളിൽ ഭൂരിഭാഗവും ശ്രദ്ധനേടുകയും ഉണ്ടായി ആർട്ടിസ്റ്റ്’ എന്ന സിനിമയിലെ പ്രകടനത്തിന്
ആൻ അഗസ്റ്റിന് അക്കൊല്ലത്തെ മികച്ച നടിക്കുള്ള സംസഥാന പുരസ്‌കാരം ലഭിച്ചു. വിവാഹശേഷം
കുറച്ചു വർഷത്തെ ഇടവേളയുണ്ടായി. എന്നാൽ  അവർ വിവാഹമോചനം നേടുകയും ചെയ്തു. 2022ൽ ‘ഓട്ടോറിക്ഷക്കാരന്റെ
ഭാര്യ’ എന്ന സിനിമയിലൂടെ ആൻ അഗസ്റ്റിൻ മലയാള സിനിമയിൽ മടങ്ങിയെത്തി. നടൻ സുരാജ് വെഞ്ഞാറമൂടിന്
ഭാര്യയുടെ വേഷമായിരുന്നു എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൽ ആൻ
അവതരിപ്പിച്ചത്.
