# ഗയ്‌സ് ഈ ‘ചുരുളി’ഗേൾസ് എങ്ങനെയുണ്ട്? പൊളിയാണെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/anna-ben-share-photo
- Published: 2022-09-21T09:30:26+05:30
- Author: Ajay

കുംബളങ്ങിനൈറ്റ്‌സിലെ ബേബിമോൾ ആയി മലയാള സിനിമയിലേക്കെത്തിയ ആ ചുരുളമുടിക്കാരിയെ മറക്കാൻ
കഴിയുമോ നമ്മൾ മലയാളികൾക്ക്, അഭിനയ മികവ്‌കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് അന്നബെൻ.
പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്നബെൻ. ഓഡീഷനിൽ പങ്കെടുത്താണ്
അന്ന കുംബളങ്ങിനൈറ്റ്‌സിലേക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/anna-1-1024x576.
jpg?resize=696%2C392&ssl=1)

സിനിമയിൽ ധാരാളം സുഹൃത്തുക്കളുള്ള അന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ
ഇപ്പോൾ വൈറലായിരിക്കുകാണ്. ചിത്രത്തിൽ അന്നബെന്നിനെ കൂടാതെ ദർശന രാജേന്ദ്രനും പാർവതി
തിരവോത്തുമുണ്ട്, ‘ഹെലോ ഫ്രം ചുരുളീസ്’ എന്ന ക്യാപഷനോടുകൂടിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൽ മൂവരെയും അതീവ സന്തോഷത്തിലാണ് കാണാൻ കഴിയുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/anna-2-1024x576.
jpg?resize=696%2C392&ssl=1)

കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധനേടിയ
താരമാണ് അന്നബെൻ. സിനിമയിലെത്തി മൂന്ന് വർഷത്തിനുള്ളിൽ രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ്
അന്ന സ്വന്തമാക്കിയത്. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശത്തിനും
തൊട്ടടുത്ത വർഷം കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരവും
താരം സ്വന്തമാക്കി
