# അന്ന ബെൻ തമിഴിലേക്ക്!!

- Link: https://ml.b4blaze.com/film-news/anna-ben-tami%e1%b8%bbilekk-anna-ben-to-tami
- Published: 2023-01-21T15:37:00+05:30
- Author: Ajay

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ താരമാണ് അന്ന ബെൻ.
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഹെലൻ, കപ്പേള, തുടങ്ങിയ ചിത്രങ്ങളിലൂടെ
പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി അന്നാ ബെൻ.ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സ്റ്റേറ്റ്
അവാർഡ് സ്വന്തമാക്കിയ നടിയാണ് അന്ന ബെൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/anna-2.jpg?resize
=1280%2C720&ssl=1)

കോളിവുഡിൽ അരങ്ങേററം കുറിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.ശിവകാർത്തികേയൻ
നിർമ്മിക്കുന്ന ചിത്രത്തിൽ സൂരിയുടെ നായികയായിട്ടാണ് അന്ന ബെന്നിന്റെ കോളിവുഡ് അരങ്ങേറ്റം..
പി എസ് വിനോദ്രാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.സിനിമ പൂർത്തിയായാൽ ഒടിടി പ്ലാറ്റ്ഫോമായ
ഡിസ്‌നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്ന് പറയപ്പെടുന്നത്.

 അതേ സമയം കാപ്പയാണ് അന്ന ബെന്റിന്റെ ഒടുവിൽ പുറത്ത് ഇറങ്ങിയ സിനിമ. പൃഥ്വിരാജ് സുകുമാരൻ
നായകനായ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസാണ്.ക്രിസ്മസ് റിലീസായി എത്തിയ സിനിമ ഒടിടിയിൽ
റിലീസ് ചെയ്തിരിക്കുകയാണ്. ഡിസംബർ 22ന് പ്രദർശനത്തിന് എത്തിയ കാപ്പയിൽ അപർണ ബാലമുരളിയാണ്
നായിക.ആസിഫ് അലി പ്രധാന കഥാപാത്രമായിരുന്നു.ചിത്രത്തിൽ കൊട്ട മധു എന്ന പൃഥ്വിയുടെ ലുക്ക്
ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
