# ബോഡി ഷെയിമിങ് കമന്റുകളിട്ട് വേദനിപ്പിക്കരുത്!! രോഗിയാണെന്ന് വെളിപ്പെടുത്തി അന്ന രാജന്‍

- Link: https://ml.b4blaze.com/film-news/anna-rajan-about-health-problem
- Published: 2024-04-30T23:18:36+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള നടിയാണ് അന്ന രാജന്‍. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ
തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് അന്ന രാജന്‍. സിനിമയില്‍ മാത്രമല്ല
സോഷ്യലിടത്തും പൊതുപരിപാടികളിലും താരം സജീവമാണ്. നിരന്തരം സൈബര്‍ ആക്രമണവും നേരിടുന്ന
താരമാണ് അന്ന.

ഇപ്പോഴിതാ തനിയ്‌ക്കെതിരെ ബോഡി ഷെയിമിങ് നടത്തുന്നവരോട് അപേക്ഷയുമായെത്തിയിരിക്കുകയാണ്
താരം. ഇപ്പോഴിതാ തന്റെ രോഗവിവരം പങ്കുവച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്
ചെയ്ത അന്നയുടെ നൃത്ത വീഡിയോയ്ക്ക് മോശം കമന്റിട്ടതിലാണ് താരം പ്രതികരിച്ചത്.
  വീഡിയോ
ഇഷ്ടപ്പെട്ടില്ലെന്ന് വെച്ച് ഇത്തരം കമന്റുകള്‍ ചെയ്ത് വേദനിപ്പിക്കരുതെന്നും തൈറോയിഡ്
സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി പറയുന്നു. ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട്
ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മാത്രമല്ല മുഖം വീര്‍ക്കുകയും
സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാകുമെന്നും നടി പറയുന്നു.  അത്തരം കമന്റുകള്‍ക്ക്
നിരവധി ലൈക്ക് ലഭിക്കുന്നത് വേദനിപ്പിക്കുന്നുണ്ട്. ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍
ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലോകം എന്റേതു കൂടിയാണെന്നു അന്ന പറയുന്നു. തന്റെ 
ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുടെ കരുതലിന് നന്ദി. ഇറുകിയ വസ്ത്രവും ചൂടുള്ള
കാലാവസ്ഥയും കാരണം എന്റെ ഡാന്‍സ് ചുവടുകള്‍ക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു. ഞാന്‍
ഒരു പ്രൊഫഷണല്‍ നര്‍ത്തകിയല്ല. എന്നിട്ടും ഞാന്‍ എന്റെ പരമാവധി ശ്രമിച്ചു, ഞാന്‍ സന്തോഷവതിയാണ്’
എന്നും അന്ന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
