# മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്   ഭയമാണ്!  ലാലേട്ടനിൽ അത്ര ഭയമില്ല, അദ്ദേഹം വരുമ്പോൾ ഉണ്ടാകുന്ന ഫീൽ വേറെ ലെവൽ; അന്ന രാജൻ 

- Link: https://ml.b4blaze.com/film-news/anna-rajan-about-mammootty-and-mohanlal
- Published: 2024-02-27T10:23:59+05:30
- Author: Suji

സിനിമാഭിനയത്തിലും, ഉത്ഘാടന ചടങ്ങുകളിലും നിറഞ്ഞ നിൽക്കുന്ന താരമാണ് അന്ന രാജൻ, ഇപ്പോൾ
താരം പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച്
പറയുകയാണ് ഒരു അഭിമുഖത്തിൽ, ഒരുപാട് ഞാൻ ബഹുമാനിക്കുന്ന നടനാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ
മുന്നിൽ നമ്മൾ ആരും ഒന്നുമല്ല. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലെ അത്ര പരുക്കൻ സ്വഭാവമല്ല
അദേഹത്തിന്, നമ്മൾ സെറ്റിൽ ചെല്ലുന്ന സമയത്തു അദ്ദേഹം എഴുന്നേൽക്കും, ശരിക്കും നമ്മൾ
ഞെട്ടിപ്പോകും, നമ്മൾ വിചാരിക്കും നമ്മളെ തന്നെ ആണോ അദ്ദേഹം കണ്ടു എഴുനേൽക്കുന്നതെന്ന്
അന്ന  പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/anna1-1.jpeg?resize
=640%2C799&ssl=1)

എന്നാൽ നമ്മളോ അയ്യോ അദ്ദേഹം ഇരിക്കുന്നു എന്ന് പറഞ്ഞുപോകും, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക
എന്ന് പറയുന്നത് എനിക്ക് ഭയമാണ്, അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ എന്റെ കാലുകൾ വിറക്കും,
എന്നാൽ അദ്ദേഹം മനസിലാക്കി എന്റെ കൈയിൽ വന്നു പിടിച്ചിട്ടു പറയും ഇത് ഇങ്ങനെ ചെയ്യതാൽ
മതിയെന്ന്, എന്നാൽ അദ്ദേഹം സീരിയസ് കാര്യങ്ങൾ പറഞ്ഞാലും അത് കോമഡി ആയെ പറയൂ എന്നാൽ 
ലാലേട്ടൻ അങ്ങനെ അല്ല അദ്ദേഹം സെറ്റിൽ വരുമ്പോൾഉള്ള ഫീലിംഗ് വേറെ ലെവലാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mm1-1.jpg?resize
=706%2C437&ssl=1)

ലാലേട്ടന്റെ സെറ്റിലേക്കുള്ള ആ എൻട്രി തന്നെ നമ്മളുടെ മനസ് നിറയും, അദ്ദേഹം സെറ്റിലേക്ക്
വരുമ്പോൾ ഒരു ചന്ദനത്തിന്റെ മണമാണ്, ശരിക്കും ഒരു ഗന്ധർവ്വൻ വരുന്ന ഫീലിംഗ് ആണ്, അദ്ദേഹത്തിന്റെ
കൂടെ അഭിനയിക്കുമ്പോൾ ഒരു പോസിറ്റിവ് എനെർജിയാണ് ഉണ്ടാകുന്നത് അന്ന പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/anna2.jpeg?resize
=640%2C800&ssl=1)

 
