# തകർപ്പൻ നൃത്തവുമായി അന്ന രേഷ്മ രാജൻ

- Link: https://ml.b4blaze.com/film-news/anna-rajan-dance
- Published: 2023-06-04T08:54:13+05:30
- Author: Rahul

ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അന്ന രേഷ്‌മ രാജൻ. അങ്കമാലി
ഡയറീസ് എന്ന ചിത്രത്തിൽ ലെച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക്
എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്
കൊണ്ട് തന്നെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന്
കഴിഞ്ഞു. ചിത്രം മികച്ച വിജയം ആണ് തിയേറ്ററിൽ നേടിയെടുത്തത്. അത് കൊണ്ട് തന്നെ പിന്നീട്
രേഷ്മയെ തേടി നിരവധി നല്ല അവസരണങ്ങൾ മലയാള സിനിമയിൽ നിന്ന് വന്നു. ലിജോ ജോസ് പെല്ലിശ്ശേരി
സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നായി ഇടം പിടിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/anna-rajan-1.jpg?
resize=336%2C549&ssl=1)

അന്നയെന്നോ രേഷ്മയെന്നോ പറയുന്നതിനെക്കാൾ ലിച്ചി എന്ന് പറഞ്ഞാൽ താരത്തെ വളരെ പെട്ടന്ന്
ആരാധകർക്ക് മനസിലാകും. അത്രയേറെ സ്വാധീനം ആണ് താരം ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേഷകരുടെ
ഇടയിൽ ഉണ്ടാക്കിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള ആണ് ആരാധകരുടെ
ഇടയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. തടി കുറച്ച് കൂടുതൽ സുന്ദരിയായുള്ള താരത്തിന്റെ 
ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്. താരത്തിന്റെ
ഈ പുത്തൻ മേക്കോവർ കണ്ട് പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ
താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/anna-rajan-2.jpg?
resize=332%2C559&ssl=1)

ഇത്തരത്തിൽ കഴിഞ്ഞ ദിവസം അന്ന പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് അന്ന തന്റെ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റാഗ്രാമിൽ
ട്രെൻഡിങ് ആയ സോങ്ങിന് ചുവട് വെക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
അന്നയുടെ ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.
നിരവധി പേരാണ് താരത്തിന്റെ ഡാൻസിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
