# അതേ! അവർ പറയുന്നതുപോലെ ഞാൻ ഒരു കുലസ്ത്രീ തന്നെയാണ്, തനിക്ക് ആ പേര് ഇഷ്ടമാണ്, ആനി 

- Link: https://ml.b4blaze.com/film-news/annie-about-social-media-trols
- Published: 2024-05-24T10:46:29+05:30
- Author: Suji

ഒരുകാലത്തു മലയാള സിനിമയിൽ നിറസാന്നിധ്യമായ നടി ആയിരുന്നു ആനി, ഇപ്പോൾ നടി അനീസ് കിച്ചൻ
എന്ന ഒരു മിനിസ്ക്രീൻ പ്രോഗ്രം ചെയ്യുകയാണ്, ഈ ഷോയിൽ ഇപ്പോൾ മന്ദാകിനിയിലെ നായിക ആയ
അനാർക്കലി മരിക്കാറും, ബിഗ്‌ബോസ് താരം അഖിലുമാണ് ഗസ്റ്റ്കളായി എത്തിയത്, ഇപ്പോൾ ഷോയിലെ
മൂന്ന്പേരുടെയും സംസാരമാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, ഇതിന് മുൻപുള്ള ഷോയിൽ നവ്യയും,
നിമിഷയും പങ്കെടുത്തിരുന്നു, എന്നാൽ ഇതിൽ ആനിയുടെ വാക്കുകൾ സോഷ്യൽ നിന്നും വിമർശനങ്ങളായി
നടിക്കെതിരെ എത്തിയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ani1-1.jpg?resize
=915%2C604&ssl=1)

അതിൽ നിമിഷയോടു ആനി ചോദിച്ച ചോദ്യമായിരുന്നു ട്രോൾസ് ആയി എത്തിയത്, നിമിഷ എന്താണ് മേക്കപ്പ്
ചെയ്യ്തത് , എന്നായിരുന്നു ചോദ്യം അതിന് നിമിഷ പറഞ്ഞത് അതെന്താണ് ചേച്ചി അങ്ങനെ ചോദിച്ചത്,
എനിക്ക് മേക്കപ്പ് ഇഷ്ടമല്ല എന്നും സിനിമയിൽ മാത്രമാണ് താൻ ഉപയോഗിക്കുന്നത് എന്നും 
അതെന്റെ പേർസണൽ കാര്യമാണെന്നും നിമിഷ പറഞ്ഞു ,പിന്നീട് നവ്യ നായര്‍ വന്നപ്പോഴും. പാചകത്തെക്കുറിച്ചായിരുന്നു
അവിടെ ട്രോള്‍ വരാനുണ്ടായ കാരണം. പാത്രം നിറഞ്ഞു നില്‍ക്കുന്നത് പോലെയാണ് തന്റെ അമ്മ
ഭക്ഷണം ഉണ്ടാക്കാറ് എന്നും തനിക്ക് അതിനോട് താത്പര്യമില്ലെന്നുമായിരുന്നു നവ്യ പറഞ്ഞത്.
എന്നാല്‍ അത് ആനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല അതാണ് ഈ ട്രോൾസ് ഉണ്ടാകാൻ കാരണം

ഈ രണ്ടു സംഭവങ്ങളോടെ ആനിക്ക് കുലസ്ത്രീ എന്നുള്ള പേരാണ് വീണിരിക്കുന്നത്, ഈ കാര്യം 
ഇപ്പോൾ അഖിലും ആനിയോട് ചോദിച്ചു, ചേച്ചിയെ എല്ലാവരും കുലസ്ത്രീ എന്നാണല്ലോ വിളിക്കുന്നത്
എന്ന്, അപ്പോൾ ആനി പറഞ്ഞു ഒരാളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ താന്‍ ഇതൊക്കെ ഇപ്പോള്‍
ചിന്തിക്കാറുണ്ട് എന്നും എന്നാല്‍ താന്‍ കുലസ്ത്രീ തന്നെയാണെന്നും ആ ഒരു പേര് തന്നതുകൊണ്ട്
ഒരു വിഷമവുമില്ല. അത് കിട്ടാന്‍ ഇത്തിരി പാടാണെന്നും ആനി പറയുന്നു.അതുപോലെ താൻ വലിയ
കൊലച്ചിരിയാണ് ചിരിക്കുന്നതെന്നും പറയുന്നുണ്ട്, എന്നാൽ ഇതൊന്നും കാര്യമാക്കേണ്ട എന്ന്
അനാർക്കലി,അഖിലും പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/akhil1-2.jpg?resize
=867%2C583&ssl=1)

 

 

 
