# ആനിയ്ക്ക് സൗന്ദര്യം ഒരു ശാപമായി മാറി..!! ഒടുവില്‍ ആ സിനിമ മഞ്ജുവിന് കിട്ടി..!!

- Link: https://ml.b4blaze.com/film-news/annie-and-manju
- Published: 2022-01-13T10:02:46+05:30
- Author: Rahul

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഒരുപാട് കഥാപാത്രങ്ങളായി മലയാളി സിനിമാ പ്രേമികളുടെ 
മുന്നില്‍ വന്ന താരമാണ് ആനി. അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റ് ആയതോടെ ആനി എന്ന 
നായികയും ശ്രദ്ധിക്കപ്പെട്ടു. സൗന്ദര്യവും അഭിനയവും ഒത്തിണങ്ങിയ ഈ സുന്ദരിയ്ക്കായി 
സംവിധായകര്‍ ക്യൂ നിന്നു. എന്നാല്‍ ആ സൗന്ദര്യം ഒരു സിനിമ ഒഴിവായിപോകാനും കാരണമായി 
എന്നതാണ് മറ്റൊരു കാര്യം. അന്നത്തെ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം ഹിറ്റ് ചിത്രങ്ങളുടെ
ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവം അല്ലെങ്കിലും
ആനി അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Annie-300x225.jpg?
resize=1007%2C755&ssl=1)

ഇപ്പോഴിതാ അന്ന് ആനിയെ കുറിച്ച് പ്രശസ്ത സംവിധായകന്‍ ലോഹിത ദാസിന്റെ ഭാര്യ പറഞ്ഞ വാക്കുകള്‍
ആണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. സല്ലാപം എന്ന ചിത്രത്തില്‍ ആദ്യം നായികയായി
പരിഗണിച്ചത് ആനിയെ ആയിരുന്നു എന്നും എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്ന് ആനിയെ ഒഴിവാക്കി
പകരം മഞ്ജു വാര്യരെ നായികയാക്കി അഭിനയിപ്പിക്കുകയായിരുന്നു എന്നുമാണ് ലോഹിതദാസിന്റെ
ഭാര്യ പറഞ്ഞത്. സല്ലാപം സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ചിത്രത്തില്‍ നായികയായി
ആനി മതി എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/02-1422825286-dileep-
manjuwarrier-1-300x225.jpg?resize=888%2C666&ssl=1)

എന്നാല്‍ അത്രയും നിറമുള്ള നായികയെ നമുക്ക് വേണ്ട എന്നും ഒരു നാടന്‍ പെണ്‍കുട്ടി മതി
എന്നുമായിരുന്നു ലോഹി പറഞ്ഞത്. അങ്ങനെ ആണ് മഞ്ജു വാര്യയരെ ആ ചിത്രത്തിലെ നായികയായി 
കണ്ടെത്തുന്നത്. സത്യത്തില്‍ സിനിമയില്‍ അവസരം ലഭിക്കുന്ന ഒരു ഘടകം മാത്രമല്ല സൗന്ദര്യം
എന്നും ചിലപ്പോള്‍ സൗന്ദര്യം കൂടി പോയാലും അവസരങ്ങള്‍ നഷ്ട്ടമാകും എന്നത് ആനിയുടെ കാര്യത്തില്‍
ശരിയാണെന്നും ലോഹിയുടെ ഭാര്യ പറഞ്ഞു. മലയാളത്തിന് നിരവധി പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയ
സംവിധായകനായിരുന്നു ലോഹിതദാസ്.
