# പെണ്ണായാൽ ഒന്നിനോടും അറപ്പുണ്ടാകരുത്, ആനിക്കും വിധുബാലകും എതിരെ സോഷ്യൽ മീഡിയ!

- Link: https://ml.b4blaze.com/film-news/annie-and-vidhubala-troll
- Published: 2020-11-11T12:11:45+05:30
- Author: Rahul

പ്രേഷകരുടെ പ്രിയ താരം ആനി അവതരിപ്പിക്കുന്ന അനീസ് കിച്ചൺ എന്ന പരിപാടിക്ക് വലിയ പ്രതികരണങ്ങൾ
ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പരുപാടിയിൽ ഗസ്റ്റ് ആയി
പഴയകാല നടിയും കഥയല്ലിത് ജീവിതം അവതാരികയും കൂടിയായ വിധുബാല ആണ് എത്തിയത്. പരുപാടിയിൽ
വിധുബാലയും ആനിയും തമ്മിൽ നടത്തിയ സംഭാക്ഷണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.
നിരവധി ട്രോളുകൾ ആണ് ഇവരുടെ ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒരു ആരാധകന്റെ
കുറുപ്പ് ആണ് വൈറൽ ആകുന്നത്. കുറുപ്പ് വായിക്കാം.
 കഥയല്ലിത് ജീവിതം’ അവതാരക വിധുബാല
പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു.”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്,
പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ
കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും
ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ്
ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും”. ‘ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും
ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും
പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോൾ,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ്
റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും
വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.’ ‘കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക്‌ മക്കളായി
പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് 
അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക. അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ
വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത
അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.’
മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ രജിത് ലീല രവീന്ദ്രൻ ആണ് ഈ കുറുപ്പ് എഴുതിയത്.  
