# സന്തോഷ് പണ്ഡിറ്റിന്റെ മുന്നിൽ മുട്ട് മടക്കി ആനി ; സന്തോഷിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി താരം !

- Link: https://ml.b4blaze.com/film-news/annies-kitchen-santhosh-pandit-viral-episode
- Published: 2021-10-11T19:30:37+05:30
- Author: Rahul

വ്യത്യസ്തമായ ശൈലിയിലൂടെയും രീതിയിലൂടെയും മറ്റും മലയാളി സിനിമപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിയ്ക്കപ്പെട്ട
താരമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു സിനിമയുടെ മിക്ക മേഖലകളിലും ഒരുപോലെ ശ്രദ്ധ പുലർത്തി
സിനിമ പുറത്തിറക്കിയ മറ്റ് താരങ്ങൾ ഉണ്ടോ എന്നത് തന്നെ സംശയമാണ്. ഇന്നിപ്പോൾ കഴിഞ്ഞ
ദിവസം ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ വെച്ച് സന്തോഷ്
പണ്ഡിറ്റിനെ അപമാനിച്ചു എന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്ന
സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പഴയകാല അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വീണ്ടും
കുത്തിപ്പൊക്കുന്നത്.ഇന്നിപ്പോൾ അത്തരത്തിൽ അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആനീസ്
കിച്ചൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ അഭിനേത്രിയും പരിപാടിയുടെ അവതാരകയുമായ
ആനിയെ സംസാരിച്ച് തോൽപ്പിച്ച സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ് വൈറൽ ആയിരിയ്ക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ വിമർശിച്ച ആനിയുടെ വായടപ്പിയ്ക്കുകയായിരുന്നു താരം.“
എന്തുകൊണ്ടാണ് അവാർഡ് സിനിമകൾക്ക് പ്രേക്ഷകർ ഇല്ലാത്തതെന്നും,മറിച്ച് വിശ്വസനീയമല്ലാത്ത
രീതിയിൽ നടൻ ഓടുകയും ഇടിയ്ക്കുകയും എല്ലാം ചെയ്യുന്ന സിനിമകൾ വലിയ തോതിൽ വിജയം കരസ്ഥമാക്കുകയും
ചെയ്യുന്നു” എന്നായിരുന്നു സന്തോഷിന്റെ ചോദ്യം. സന്തോഷിന്റെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി
പറയാനാകാതെ ഇരിയ്ക്കുന്ന ആനിയെ ആണ് വിഡിയോയിൽ കാണുവാൻ സാധിയ്ക്കുന്നത്. മുൻപും ഇത്തരത്തിൽ
പല താരങ്ങളെയും പരിപാടിയിലേയ്ക്ക് വിളിച്ചുവരുത്തി ആനി വിമർശിച്ച് പണി വാങ്ങിയിട്ടുണ്ട്.
അത് പോലെ തന്നെയാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം.
