# അനൂപിന് ആ ഭാഗ്യം ലഭിച്ചു.. സന്തോഷം പങ്കുവെച്ച് താരം..!!

- Link: https://ml.b4blaze.com/film-news/anoop-krishnan-visits-jagathy-sreekumar
- Published: 2022-02-11T10:15:11+05:30
- Author: Rahul

മലയാള സിനിമയിലെ അമ്പിളിക്കലയാണ് ജഗതി ശ്രീകുമാര്‍. ഷൂട്ടിംഗിന് പോകും വഴി ഒരു കാറപകടത്തില്‍
പരുക്കേറ്റ ഇദ്ദേഹം ഇന്നും പൂര്‍ണമായി ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടില്ല. വര്‍ഷങ്ങളായി
സിനിമയിലും താരം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും അദ്ദേഹം അഭിനയിച്ചു വെച്ച വേഷങ്ങളിലൂടെ
ഇന്നും താരം ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഈ ഹാസ്യരാജാവിന്റെ സിംഹാസം ഇന്നും മലയാള
സിനിമയില്‍ ഒഴിഞ്ഞു കിടക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/jagathy-sreekumar_137517580427-
300x206.jpg?resize=929%2C638&ssl=1)

അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. എന്നാലിപ്പോഴിതാ
അദ്ദേഹത്തിനടുത്ത് പോയി കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ്
മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ താരം അനൂപ് കൃഷ്ണന്‍. ഭാര്യ ഐശ്വര്യയ്‌ക്കൊപ്പമാണ്
അനൂപ് തന്റെ ഇഷ്ട നടനായ ജഗതിയെ കാണാനെത്തിയത്. കണ്ട് മടങ്ങിയ ശേഷം അനൂപ് തന്റെ ഇന്‍സ്റ്റഗ്രാമില്‍
ആ അനുഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/anooop-300x169.jpg?
resize=975%2C549&ssl=1)

‘സ്‌നേഹത്തിന്റെ അമ്പിളി പുഞ്ചിരി’ എന്നാണ് അനൂപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ”എന്റെ
ഭാഗ്യം ആണ് തൊട്ടടുത്ത് ഇങ്ങനെ ഇരിക്കാനും കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചതില്‍..
സിനിമയില്‍ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഒരുപാട്
അര്‍ത്ഥമുള്ള, അതിലേറെ സ്‌നേഹമുള്ള ഒരു ചിരി …

[https://www.instagram.com/p/CZwYvi_J1cv/?utm_source=ig_web_copy_link](https://www.instagram.com/p/CZwYvi_J1cv/?utm_source=ig_web_copy_link)

അത് എനിക്ക് പ്രിയപെട്ടതായിരിക്കും .. ഏതോ ഒരു വേദിയില്‍ വച്ചോ, ലൊക്കേഷനില്‍ വച്ചോ
എനിക്ക് തരാന്‍ വേണ്ടി അദ്ദേഹം സൂക്ഷിച്ചു വച്ച ആ സ്‌നേഹത്തിന്റെ ചിരി,”എന്നാണ് അനൂപ്
കുറിച്ചിരിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന് വേണ്ടി ചന്ദ്ര കളഭം… എന്ന് തുടങ്ങുന്ന
ഗാനവും അനൂപ് അവിടെ വെച്ച് ആലപിച്ചു.
