# ഒരു കെട്ട് പൈസ കൈയ്യില്‍ തന്നിട്ട് പടം ഒരിക്കലും നിന്നുപോകരുതെന്ന് സുരേഷ് ഗോപി പറഞ്ഞു!! അനൂപ് മേനോന്‍

- Link: https://ml.b4blaze.com/film-news/anoop-menon-about-suresh-gopi-2
- Published: 2023-12-20T18:43:28+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയോടൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ അനൂപ്
മേനോന്‍. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപിയെന്ന് അനൂപ് മേനോന്‍ പറയുന്നു.
ഡോള്‍ഫിന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള അനുഭവങ്ങളാണ്
അനൂപ് മേനോന്‍ പങ്കുവയ്ക്കുന്നത്.

ഡോള്‍ഫിന്‍ സിനിമ ചെയ്തപ്പോഴുള്ള മറക്കാനാകാത്ത അനുഭവം എന്താണെന്ന അവതാരകയുടെ ചോദ്യത്തിനാണ്
അനൂപ് മേനോന്‍ മറുപടിയായി മനസ് തുറന്നത്. ചിത്രം നിന്നുപോകുമെന്ന അവസ്ഥയുണ്ടായപ്പോള്‍
സാമ്പത്തികമായി തുണയായത് സുരേഷ് ഗോപി ആണെന്ന് താരം പറയുന്നു.
  ഡോള്‍ഫിന്‍ സിനിമ നിന്നുപോകും
എന്ന അവസ്ഥ വന്നപ്പോള്‍ തന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു.
എന്നിട്ട് പടം തീര്‍ക്കാന്‍ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണത്. അത്
ഒരിക്കലും നിന്നുപോകരുതെന്നും സുരേഷ് ഗോപി പറഞ്ഞു.  25 ലക്ഷം രൂപയാണ് അദ്ദേഹം കൈയ്യില്‍
തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ്
ഗോപി. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന്‍
ആകുമായിരുന്നു സുരേഷ് ഗോപി എന്നും അനൂപ് മേനോന്‍ പറയുന്നു.
