# മോഹന്‍ലാലിനെ അനുകരിക്കുന്നു..! ട്രോളുകള്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് മേനോന്‍

- Link: https://ml.b4blaze.com/film-news/anoop-menon-reaction-on-trolls
- Published: 2022-11-02T14:57:27+05:30
- Author: Sreekumar

മലയാള സിനിമാ ലോകത്തെ മിന്നും താരമാണ് അനൂപ് മേനോന്‍ നടനായും തിരക്കഥാകൃത്തായും സംവിധായകനായും
എല്ലാം ശ്രദ്ധ നേടിയ താരം, ഇപ്പോഴിതാ തന്നെ കുറിച്ച് വരുന്ന ട്രോളുകളില്‍ പ്രതികരിക്കുകയാണ്.
അനൂപ് മേനോന്‍ സിനിമകളില്‍ മോഹന്‍ലാലിനെ അനുകരിക്കുന്നു എന്നാണ് ചില ട്രോളന്മാരുടെ
കണ്ടെത്തല്‍. ഇതേ കുറിച്ചാണ് ഇപ്പോള്‍ താരം ഒരു ഓണ്‍ലൈന്‍ ചാനലിനോട് പ്രതികരിച്ചത്.
ഇത്തരം ട്രോളുകള്‍ ഒരുപാട് വരുന്നുണ്ട് എന്ന് ഞാന്‍ അറിയുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/anoop-menon-12.jpg?
resize=1280%2C720&ssl=1)

എന്നാല്‍ അതിനോട് ഒന്നും ഞാന്‍ പ്രതികരിക്കില്ല.. ഞാന്‍ ഇപ്പോള്‍ ഇത്തരം കാര്യങ്ങളോട്
പ്രതികരിക്കുന്നത് നാളെ വീണ്ടും വാര്‍ത്തയാകും.. എന്റെ വായില്‍ നിന്ന് അങ്ങനെയൊന്നും
പ്രതീക്ഷിക്കേണ്ട. എല്ലാത്തിലുമുപരി ഞാന്‍ നെഗറ്റീവ് കാര്യങ്ങളും കമന്റുകളും ശ്രദ്ധിക്കാന്‍
പോകാറില്ലെന്നും അനൂപ് മേനോന്‍ പറയുന്നു. എന്തിനാണ് ആളുകള്‍ എല്ലാത്തിലും വന്ന് ഇത്തരത്തില്‍
നെഗറ്റിവിറ്റി പരത്തുന്നത്.. എന്തിനാണ് ഇത്തരം കമന്റുകള്‍ ഇടുന്നത് എന്നറിയില്ല..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mohanlal1-1.jpg?
resize=967%2C547&ssl=1)

എനിക്കിതില്‍ ഒന്നും പറയാനില്ല. ഞാന്‍ അത്തരം കമന്റുകളെ കുറിച്ച് ചിന്തിക്കുന്നേയില്ലെന്നും
അനൂപ് മേനോന്‍ പറയുന്നു. മോഹന്‍ലാല്‍ ഒരു മികച്ച ആക്ടറാണ്.. ജീവിതം വളരെ ആസ്വദിച്ച്
ജീവിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം.. ഞാന്‍ ഇപ്പോള്‍ ഒരുപാട് സിനിമകള്‍ ഇതിനോടകം 
ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തിനാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/varal-2.jpg?resize
=1280%2C720&ssl=1)

ഇപ്പോഴും പലതും പറയുന്നത് എന്നും അദ്ദേഹം അഭിമുഖത്തില്‍ വെച്ച് ചോദിക്കുന്നു. പത്മ 
എന്ന ചിത്രത്തിന് ശേഷം, കിംഗ് ഫിഷ്, വരാല്‍ എന്നിവയാണ് അനൂപ് മേനോന്റെ പുതിയ ചിത്രങ്ങള്‍.
2002 മുതല്‍ സിനിമാ ലോകത്ത് എത്തിയ അനൂപ് മേനോന്‍ ഇതിനോടകം തന്നെ മികച്ച ഒരുപിടി സിനിമകളുടെ
ഭാഗമായിട്ടുണ്ട്.
