# ആരും തിരച്ചറിയാതിരിക്കാൻ വേണ്ടി പർദ്ദയിട്ട് കൊണ്ട് ലുലുവിൽ പോയപ്പോൾ സംഭവിച്ചത് മറ്റൊന്ന്, അനുഭവം പങ്ക് വെച്ച് ഹണി റോസ്

- Link: https://ml.b4blaze.com/film-news/another-thing-that-happened-when-i-went-to-lulu-with-the-veil-so-that-no-one-would-recognize-me-was-honey-rose-sharing-her-experience
- Published: 2021-10-01T12:03:16+05:30
- Author: Rahul

മോളിവുഡ് സിനിമാ ലോകത്തിലെ യുവനായികമാരിൽ മുൻ നിരയിൽ  നിൽക്കുന്ന താര സുന്ദരിയാണ് ഹണി
റോസ്. പ്രേക്ഷകർക്ക് വളരെ ഏറെ പ്രിയങ്കരിയായ താരം ഏറ്റവും വേഗത്തിലാണ് സിനിമയിൽ തന്റേതായ
ഒരു സ്ഥാനം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ്
താരം സിനിമയിൽ അരങ്ങേറ്റം നടത്തിയത്.ആദ്യമൊക്കെ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ
വേണ്ട വിധത്തിൽ അത്ര ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് അതിന് ശേഷം ഒരു പിടി മികച്ച
ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. ഈ വർഷം പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന 
ചിത്രത്തിലൂടെയാണ് ഹണി ഏറ്റവും അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.അതെ പോലെ വളരെ
പ്രധാനമായും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ഏതൊക്കെയാണ് ചെയ്യുന്നുവെന്ന ആകാംക്ഷയും
അതെ പോലെ  മറ്റു കാര്യങ്ങൾ വളരെ വേഗത്തിൽ അറിയുവാനും സദാ സമയം കണ്ണും നട്ടിരിക്കുകയാണ്
സോഷ്യൽ മീഡിയയും പ്രേക്ഷകരും.

![Honey Rose1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Honey-
Rose1.jpg?resize=1040%2C1300&ssl=1)

Honey Rose1

ആ കാരണം കൊണ്ട് തന്നെ ഒരു തടസ്സവുമില്ലാതെ പുറത്തേക്ക് ഇറങ്ങണമെങ്കിൽ മിക്ക താരങ്ങളും
ഒളിച്ചും വേഷം മാറിയും ഒക്കെയാണ് ഇറങ്ങുന്നത്.ഇപ്പോൾ നിലവിൽ അങ്ങനെയൊരു അനുഭവം പങ്ക്
വെച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയ നടി ഹണി റോസ്.ഷോപ്പിംഗ് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള
താരം ആരും തന്നെ ശ്രദ്ധിക്കാതിരിക്കുവാൻ പർദ്ദ ധരിച്ചു കൊണ്ട് ലുലുമാളിൽ പോയ അനുഭവ 
കഥ പങ്ക് വെക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തിൽ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹണി റോസ്
മനസ്സ് തുറന്നത്.മിക്കവാറും സമയം കിട്ടുമ്പോഴെല്ലാം ലുലുവിൽ കറങ്ങുന്ന ആളാണെന്നും  
ഷോപ്പിങ് ഒരു പാട് ഇഷ്ട്മാണെന്നും താരം വ്യക്തമാക്കുന്നു. പക്ഷെ ഒരു അഭിനേത്രിയെന്ന
നിലയിൽ എല്ലാവരും തന്നെ തിരിച്ചറിയുമെന്നും.അത് കൊണ്ട് തന്നെ ഇതിൽ നിന്നും രക്ഷനേടുവാൻ
തന്റെ പക്കലൊരു ബുദ്ധി ഉണ്ടെന്നും താരം പറയുന്നു.

 

![Honey-Rose02](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Honey-
Rose02.jpg?resize=1344%2C2015&ssl=1)

Honey-Rose02

അങ്ങനെ ആദ്യമായിട്ടാണ് പർദ്ദയിട്ടു കൊണ്ട് ലുലുവിൽ പോയി.ആ സമയം അച്ഛനും അമ്മയും മറ്റെവിടെയോ
ഷോപ്പിംഗ് ചെയ്യുകയായിരുന്നു.ഇപ്പോൾ വരാമെന്നു പറഞ്ഞു കൊണ്ടായിരുന്നു ഞാൻ നടന്നത്,വളരെ
പ്രധാനമായും പർദ്ദ ഇട്ട് നടക്കുമ്പോൾ ഒരു ഒതുക്കം വേണ്ടി വരും.അതെ പോലെ ആരും തന്നെ 
അങ്ങനെ ശ്രദ്ധിക്കാറുമില്ല.എല്ലാവരെയും നോക്കി തന്നെ നടക്കുവാനും കഴിയുന്നതാണ്. അതിനൊക്കെ
ശേഷമാണ് ഏറ്റവും രസകമായ സംഭവം നടക്കുന്നത്.ഒരു വ്യക്തി എന്റെ അടുത്തേക്ക് വന്നിട്ട്
അസ്സലാമു അലൈക്കുമെന്ന് പറഞ്ഞു.തിരികെ എന്താണ് എന്ന് പറയുവാൻ അറിയാത്ത ഞാൻ കൈകൾ കൂപ്പി
നന്ദി പറഞ്ഞു.അതിന് ശേഷം അവിടെ നിന്നും വളരെ വേഗത്തിൽ തന്നെ ഓടി രക്ഷപ്പെട്ടു. ഈ രീതിയിൽ
ആരും അടുത്തേക്ക് വന്ന് മനസ്സിൽ പോലും വിചാരിച്ചിരുന്നില്ലയെന്ന് താരം പറയുന്നു. കാര്യങ്ങളെ
കുറിച്ച് നിലവിൽ ഇപ്പോൾ വലിയ ധാരണയുണ്ടെന്ന് ഹണി റോസ് പറയുന്നു.

 
