# താൻ ആരോടും അവസരങ്ങൾ ചോദിക്കില്ല  അതുകൊണ്ടാണ് ഇങ്ങനെ സംഭിവിക്കുന്നതും, അൻസിബ 

- Link: https://ml.b4blaze.com/film-news/ansiba-hassan-says-lost-in-movies
- Published: 2023-09-02T11:25:40+05:30
- Author: B4blaze News Desk

ദൃശ്യം എന്ന സിനിമയിലൂടെ സിനിമ പ്രേമികൾക്ക് ഇഷ്ട്ടമുള്ള നടിയാണ് അൻസിബ ഹസ്സൻ, ഇപ്പോൾ
താരം തനിക്ക് സിനിമയിൽ അവസരം കുറയുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ്, താൻ ആരോടും 
അവസരങ്ങൾ ചോദിക്കില്ല, അങ്ങനെ അവസരങ്ങൾ ലഭിക്കാഞ്ഞതിന്റ ഫലമാണ് തനിക്ക് സിനിമകൾ കുറയുന്നതും.
തനിക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹം ആയിരുന്നു, എന്നാൽ സിനിമയിൽ എത്തിയിട്ടും
ആരോടും അവസരത്തിനായി പോയി ചോദിക്കാറില്ല അൻസിബ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/drishyam1.jpg?resize
=750%2C500&ssl=1)

അതുകൊണ്ടാണ് തനിക്ക് സിനിമകൾ കുറഞ്ഞതും, എനിക്ക് ദൃശ്യം എന്ന സിനിമ ലഭിച്ചതിനു ശേഷം
പിന്നീട് സിനിമകൾ ലഭിച്ചിരുന്നില്ല, അത് മറ്റുള്ളവരെ പോലെ താൻ അവസരങ്ങൾ ആരോടും ചോദിക്കാത്തതുകൊണ്ടാണ്
നടി പറയുന്നു. ദൃശ്യ൦ സിനിമക്ക് ശേഷം സിനിമകൾ കിട്ടാത്തതുകൊണ്ട് താൻ പിന്നീട് പഠിക്കാൻ
പോയി , പഠിത്തത്തിനു ശേഷം സംവിധാനത്തിലേക്ക് കടന്നാലോ എന്ന് വരെ ചിന്തിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/ansiba1.jpg?resize
=600%2C750&ssl=1)

അങ്ങനെ ആയിരിക്കുമ്പോൾ ആണ് ജിത്തു അങ്കിൾ ദൃശ്യം 2  വിനെ കുറിച്ച് പറഞ്ഞത്, അതിനു ശേഷം
മമ്മൂക്കയുടെ കൂടെ സി ബി ഐ യിൽ അഭിനയിച്ചു, തനിക്ക് വലിയ  ആഗ്രഹം ആയിരുന്നു വിനീത് 
ശ്രീനിവാസൻ ചേട്ടന്റെ സിനിമയിൽ അഭിനയിക്കണമെന്നു, അത് ആദ്യം ലഭിച്ചില്ലെങ്കിലും ഇപ്പോൾ
തനിക്ക് ആ ഭാഗ്യം ലഭിച്ചു , കുറുക്കൻ എന്ന ചിത്രത്തിലൂടെ ആണ് വിനീതേട്ടനുമായി അഭിനയിക്കാൻ
കഴിഞ്ഞത്, പേര് പോലെ തന്നെ ചില അബദ്ധ സന്ദർഭങ്ങൾ ആണ് ഇതിൽ പ്രതിപാദിക്കുന്നത് അൻസിബ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/ansiba4.jpg?resize
=1080%2C1350&ssl=1)

 
