# ഒരുപാടു ആഗ്രഹിച്ചാണ് സിനിമയിൽ എത്തിയത് എന്നാൽ കിട്ടിയത് താൻ ഉദ്ദേശിച്ച സിനിമകൾ അല്ല, അൻസിബ 

- Link: https://ml.b4blaze.com/film-news/ansiba-hassan-talk-about-in-filim-life
- Published: 2023-07-27T16:40:04+05:30
- Author: B4blaze News Desk

ദൃശ്യം എന്ന ചിത്രത്തിലൂടെ പ്രേഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ നടി അൻസിബ ഹസ്സൻ ഇപ്പോൾ
താൻ ഒരുപാടു ആഗ്രഹിച്ചാണ് സിനിമയിൽ എത്തിയതെന്നും എന്നാൽ കിട്ടിയത് താൻ ഉദ്ദേശിച്ച 
ചിത്രങ്ങൾ അല്ല എന്നും തുറന്നു പറയുകാണ്, ഒരു സമയത്തു താൻ പണത്തിനു വേണ്ടി മാത്രം സിനിമകൾ
ചെയ്യ്തിട്ടുണ്ട്. ദൃശ്യം തനിക്ക് ഇഷ്ട്ട ചിത്രം എന്നാൽ അതിന് ശേഷം വേണ്ടത്ര ശ്രെദ്ധയാകുന്ന
ചിത്രങ്ങൾ ഒന്നും തന്നെ എത്തിയിട്ടില്ല നടി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/drishyam1-1.jpg?
resize=696%2C397&ssl=1)

തനിക്ക് വന്ന ചിത്രങ്ങൾ ഒന്നും താൻ ഉദ്ദേശിച്ച ചിത്രങ്ങൾ അല്ലായിരുന്നു. മുൻപ് സാമ്പത്തിക
പ്രശനങ്ങൾ കാരണം ചില സിനിമകൾ ചെയ്യ്തിട്ടുണ്ട്. എന്നാൽ പിന്നീട് താൻ ഉദ്ദേശിച്ച സിനിമകൾ
അല്ല എന്ന് കണ്ടപ്പോൾ വിചാരിച്ചു മറ്റു ജോലിക്ക് പോകുന്നതാണ് നല്ലതെന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ansiba2.jpeg?resize
=696%2C782&ssl=1)

നമ്മൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മൾ മാനസികമായി അതിന് തയ്യാറെടുക്കണം, സിനിമ 
എന്ന് പറഞ്ഞാൽ പണവും വേണം അതിനൊപ്പം മനസ്സും വേണം, എന്നാലേ ഒരു നല്ല കഥപാത്രം ഉണ്ടാകുകയുള്ളൂ.
നല്ല സിനിമ വേണം അല്ലാതെ എന്റെ തല എന്റെ പോസ്റ്റർ എന്നാഗ്രഹം എനിക്കില്ല അൻസിബ പറയുന്നു.
ഇപ്പോൾ താരം അവസാനമായി അഭിനയിക്കുന്ന ചിത്രം വിനീത് ശ്രീനിവാസന്റെ കുറുക്കൻ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ansiba3.jpg?resize
=696%2C696&ssl=1)

 
