# വര്ഷങ്ങളായി എന്റെ ഒപ്പം ഉണ്ടായിരുന്നു !! പക്ഷെ ഇപ്പോൾ എനിക്കത് നഷ്ടമായിരിക്കുന്നു …!! വികാരഭരിതയായി അനുസിത്താര

- Link: https://ml.b4blaze.com/film-news/ansithara-reveals-about-her-grandfather-gift
- Published: 2020-04-14T15:14:01+05:30
- Author: Rahul

കൊറോണ ഭീതിയിലാണ് രാജ്യമെങ്ങും. ഈ ലോക്ഡൗണ്‍ കാലത്ത് ആര്‍ഭാടങ്ങളേതുമില്ലാതെ മലയാളികള്‍
ഇന്ന് വിഷു ആഘോഷിക്കുകയാണ്. ഓരോരുത്തരും തങ്ങളുടെ വിഷു ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.
മുത്തച്ഛന്‍ തന്ന ഒരു വിഷു കൈ നീട്ടത്തിന്റെ ഓര്‍മ്മയിലാണ് മലയാളത്തിന്റെ പ്രിയനടി 
അനു സിത്താര. വിഷുക്കൈനീട്ടം എന്നു പറയുമ്ബോള്‍ അതാണ് അനുവിന്റെ ഓര്‍മയിലേക്ക് വരാറുള്ളത്.
എന്നാല്‍ അത് നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവയ്ക്കുകയാണ് താരം.

⌊anu sithara⌉⌊anu sithara⌉‘മുത്തച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛനെ മാനൂന്നും മുത്തച്ഛനെ
അച്ഛാ എന്നുമാണ് ഞാന്‍ വിളിച്ചിരുന്നത്. അഞ്ചില്‍ പഠിക്കുമ്ബോള്‍ ഞാനും അമ്മയും കല്‍പ്പറ്റ
ടൗണില്‍ വച്ച്‌ മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെ ഓടി വന്ന് എന്റെ കയ്യില്‍ ഒരു നാണയം
തന്നു. അതില്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രമുണ്ടായിരുന്നു.

![anu](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/anu.jpg?resize
=700%2C440&ssl=1)

‘ഇത് നീ സൂക്ഷിക്കണം. 10 വര്‍ഷം കഴിഞ്ഞ് മോള്‍ വല്യ ആളാകും. അന്നിത് നീ എടുത്തു നോക്കുമ്ബോ
ഞാന്‍ പറഞ്ഞത് ഓര്‍ക്കണം. ‘ വര്‍ഷങ്ങളോളം അത് കയ്യിലുണ്ടായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടു.
കുറച്ചു വര്‍ഷം മുന്‍പ് മുത്തച്ഛനും പോയി. ഇപ്പോഴും ആ നഷ്ടം സങ്കടപ്പെടുത്താറുണ്ട്.
പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.
