# മാസ് ഗെറ്റപ്പില്‍ മീശ പിരിച്ച് ജോജു; ആന്റണിയുടെ ഫസ്റ്റ്‌ലുക്ക്

- Link: https://ml.b4blaze.com/film-news/antony-movie-first-look-poster-released
- Published: 2023-07-09T21:57:54+05:30
- Author: Gargi

ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ‘ആന്റണി’യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. 
മാസ് ഗെറ്റപ്പില്‍ മീശപിരിച്ച് ജോജു പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു. കല്യാണി പ്രിയദര്‍ശനെയും
പോസ്റ്ററില്‍ കാണാം. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ക്കു വേണ്ടി വമ്പന്‍ മേക്കോവറിലാണ്
ജോജു എത്തുന്നത്. ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്.‘
ആന്റണി’യില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. പൊറിഞ്ചു മറിയം 
ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രം മാസ് ആക്ഷന്‍ ത്രില്ലറാണ്. ജോജു
ജോര്‍ജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. പൊറിഞ്ചു മറിയം
ജോസില്‍ അഭിനയിച്ച നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, എന്നിവര്‍ക്കൊപ്പം ആശ
ശരത്തും കല്യാണി പ്രിയദര്‍ശനും ആന്റണിയില്‍ എത്തുന്നു.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം 
ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ്
നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വിതരണം അപ്പു പാത്തു
പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആര്‍ഒ ശബരി.
