# ഒരു ദിവസത്തെ വരുമാനം അവര്‍ക്കായ്!! താനൂര്‍ ബോട്ട് ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായവുമായി ‘ആന്റണി’ ടീം

- Link: https://ml.b4blaze.com/film-news/antony-movie-team-help-for-tanur-boat-accident-victims
- Published: 2023-05-10T16:34:28+05:30
- Author: Anu

താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഹായവുമായി ആന്റണി സിനിമാ
ടീം. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അണിയറ പ്രവര്‍ത്തകരും അവരുടെ ഒരു ദിവസത്തെ
വരുമാനം ദുരന്തത്തിന്റെ ഇരകള്‍ക്ക് നല്‍കാനാണ് ടീമിന്റെ തീരുമാനം.

മാത്രമല്ല, നിര്‍മ്മാതാക്കളായ ഐന്‍സ്റ്റീന്‍ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍
ഹൗസും ചേര്‍ന്ന് 11 ലക്ഷം രൂപ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും കുടുംബാംഗങ്ങള്‍ക്ക് 
പ്രഖ്യാപിച്ചിട്ടുണ്ട്.
  ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍
എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി.

ഈരാറ്റുപേട്ടയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ 10.30 ന്
മലപ്പുറം കളക്റ്ററേറ്റില്‍ എത്തി നിര്‍മ്മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോളും മറ്റ് അണിയറ
പ്രവര്‍ത്തകരും ചേര്‍ന്ന് കളക്ടര്‍ക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറുമെന്നും
അറിയിച്ചു.
  നേരത്തെ 2018 സിനിമയുടെ അണിയറപ്രവര്‍ത്തകരും മരണപ്പെട്ട മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു.

പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തിനു ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം 
ചെയ്യുന്ന പുതിയ ചിത്രമാണ് ആന്റണി. പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രവുമാണ്
ആന്റണി.
