# അമ്മയില്‍ അംഗത്വം!!… ഇനി ഔദ്യോഗികമായി ആന്റണി പെരുമ്പാവൂരിനെ നടന്‍ എന്ന് വിളിക്കാം…

- Link: https://ml.b4blaze.com/film-news/antony-perumbavoor-amma-membership
- Published: 2021-12-21T14:42:19+05:30
- Author: Rahul

മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ പ്രധാനിയാണ് ആന്റണി പെരുമ്പാവൂര്‍. സിനിമാ
രംഗത്തെ എറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരനാണ്
ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ വലംകൈയ്യ് ആയിട്ടായിരുന്നു സിനിമാ രംഗത്തേക്കുള്ള
ആന്റണിയുടെ കടന്നു വരവ്. അദ്ദേഹത്തിന്റെ ഡ്രൈവറായി വന്ന് ഇന്ന് ഇന്‍ഡസ്ട്രിയിലെ തന്നെ
കോടികള്‍ വാരിക്കൂട്ടുന്ന നിര്‍മ്മാതാക്കളില്‍ ഒരാളായി അദ്ദേഹം മാറി. ഇപ്പോഴിതാ ആന്റണി
പെരുമ്പാവൂര്‍ താരസംഘടനയായ അമ്മയില്‍ ഔദ്യോഗികമായി നടനായി അംഗത്വം എടുത്തു എന്ന വാര്‍ത്തയാണ്
പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/rgktjqaixga756mh_1591691426-
300x171.jpeg?resize=696%2C397&ssl=1)

ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ്
ആന്റണി അമ്മ സംഘടനയില്‍ അംഗത്വമെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി 
നടന്‍ ആയിരുന്നില്ല എങ്കിലും മോഹന്‍ലാലിന്റ ചില സിനിമകളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
നിര്‍മ്മാണത്തിന് പുറമെ അഭിനയത്തിലും കഴിവ് തെളിയിച്ച ആന്റണി താരസംഘടനയായ അമ്മയില്‍
അംഗത്വം എടുത്തതോടെ അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ എന്ന നടന
വിസ്മയത്തിന്റെ വളരെ അടുത്ത സുഹൃത്താണ് ആന്റണി പെരുമ്പാവൂര്‍. ആന്റണി കൂടെ ഇല്ലായിരുന്നു
എങ്കില്‍ മോഹന്‍ലാല്‍ എന്ന നടന് ഇത്രയും വലിയ വളര്‍ച്ച ഉണ്ടാകുമായിരുന്നില്ല എന്നാണ്
പൊതുവെ അഭിപ്രായപ്പെടുന്നത്. മരക്കാര് അറബിക്കടിലന്റെ സിംഹം ആണ് ഇരുവരും അവസാനമായി 
ഒന്നിച്ച സിനിമ. ഇനിയും ഒരുപാട് സിനിമകളാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ
നായകനാക്കി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.

 

 

 
