# ദാമ്പത്യജീവിതം 35ാം വര്‍ഷത്തില്‍!!! ലാല്‍ സാറിനും സുചി ചേച്ചിക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ആന്റണി പെരുമ്പാവൂര്‍

- Link: https://ml.b4blaze.com/film-news/antony-perumbavoor-wedding-anniversary-wishes-to-mohanlal-and-suchithra
- Published: 2023-04-28T20:37:44+05:30
- Author: Anu

35-ാം വിവാഹ വാര്‍ഷിക നിറവില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും താരപത്‌നി സുചിത്രയും.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിവാഹ വാര്‍ഷികാശംസകളുമായി എത്തിയിരിക്കുകയാണ്.‘
പ്രിയപ്പെട്ട ലാല്‍ സാറിനും സുചി ചേച്ചിക്കും വിവാഹ വാര്‍ഷികത്തില്‍ എന്റെയും കുടുംബത്തിന്റെയും
ആശംസകള്‍. ആയുരാരോഗ്യവും പ്രാര്‍ത്ഥനയും നേരുന്നു.’ എന്നാണ് ആന്റണി പെരുമ്പാവൂര്‍ കുറിച്ചത്.

1988ലായിരുന്നു സിനിമാ ലോകം ഒന്നിച്ച താര വിവാഹം നടന്നത്. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്ത്
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് സുചി ലാലേട്ടന്റെ സ്വന്തമായത്. അന്തരിച്ച
തമിഴ് നടനും നിര്‍മ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. മോഹന്‍ലാല്‍ ആരാധികയായിരുന്നു
സുചിത്ര.
  ലാല്‍ എന്നാല്‍ സുചിയ്ക്ക് പണ്ടേ ഭ്രാന്തായിരുന്നു. മെരിലാന്‍ഡ് സ്റ്റുഡിയോ
ഉടമ സുബ്രഹ്‌മണ്യം സ്വാമിയുടെ മകന്‍ മുരുകന്റെ വിവാഹത്തിനാണ് സുചിത്ര ആദ്യമായി മോഹന്‍ലാലിനെ
നേരില്‍ കാണുന്നത്.

അന്ന് മോഹന്‍ലാല്‍ ധരിച്ചിരുന്ന വേഷം പോലും തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് സുചിത്ര
അടുത്തിടെ പറഞ്ഞിരുന്നു. മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റ്സുമായിരുന്നു
ലാലിന്റെ വേഷം.
  വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ സുചിത്ര മോഹന്‍ലാലിനെ കല്ല്യാണം കഴിക്കണമെന്ന്
അച്ഛനോടും അമ്മയോടും പറഞ്ഞു. വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരും ആഗ്രഹിച്ചെങ്കിലും 
ഇരുവരുടെയും ജാതകം ചേര്‍ച്ചയില്ലായിരുന്നു. പിന്നീട് ഒരു നിയോഗം പോലെ ആ വിവാഹം നടന്നു.

ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തിലെ വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളില്‍ വച്ച് മോഹന്‍ലാല്‍
സുചിത്രക്ക് പുടവ നല്‍കി. മമ്മൂട്ടി, സോമന്‍, ഉമ്മര്‍, പ്രേം നസീര്‍ തുടങ്ങി അന്നത്തെ
സൂപ്പര്‍താരങ്ങളും ആരാധകരുമെല്ലാം താരവിവാഹത്തിന് എത്തിയിരുന്നു.
