# ‘ജയലറിൽ’ രജനി കാന്തിനെ സമ്മാനം നൽകി! അതുപോലെ താനും വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കി പെപ്പെ ‘ആർ ഡി എക്സ്’ നിര്മാതാവിനോട് പറയുന്നു 

- Link: https://ml.b4blaze.com/film-news/antony-varghese-in-social-meedia-post
- Published: 2023-09-04T11:26:54+05:30
- Author: B4blaze News Desk

ജയിലർ സിനിമയുടെ വലിയ വിജയത്തിന് ശേഷം സിനിമയുടെ നിർമാതാവ് കലാനിധി മാരൻ നടൻ രജനി കാന്തിനും,
സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും സമ്മാനം നൽകിയ വിവരം സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ
വൈറൽ ആയിരുന്നു, ജയലറിലെ അഭിനയത്തിന് രജനി കാന്തിനെ പ്രതിഫലം കൂടാതെ 100  കോടിയുടെ 
ചെക്കു൦,  ബി എം ഡബ്ബിളിയു കാറുമാണ് സമ്മാനിച്ചത്, അതുപോലെ ആണ് നെൽസണും. ഇപ്പോൾ ജയലറിനെ
പോലെ ആർ ഡി എക്‌സും മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rajani1-1.jpg?resize
=944%2C290&ssl=1)

ചിത്രത്തിന്റെ വിജയത്തിന് ആർ ഡി എക്സ് താരങ്ങളും നിർമാതാവ് സോഫിയ പോളിന്റെ കൈയിൽ നിന്നും
പാരിതോഷികം പ്രതീഷിക്കുന്നു എന്നാണ് ആന്റണി വര്ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ്
പങ്കുവെച്ചിരിക്കുന്നത്, നടൻ  പങ്കുവെച്ചു ഈ രസകരമായപോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
വൈറൽ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/antony3.jpg?resize
=640%2C501&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/antony2.jpg?resize
=344%2C399&ssl=1)

നടന്റെ  പോസ്റ്റ് ഇങ്ങനെ ജയിലർ ഹിറ്റ് ആയപ്പോൾ രജനി സാറിനു ബി എം ഡബ്ബിള്യു കിട്ടിയതറിഞ്ഞു
നിർമാതാവ് സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബെർട്ടും, ഡോണിയും, സേവിയും കാറിനെ പറ്റി മിണ്ടാൻ
പോലും സമയം താരത് വയറു നിറയെ ഫുഡ് തന്നു. എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ
ചേച്ചി കപ്പ എടുത്തു തരും.

അതുകൊണ്ടു ഇന്നലെ  പറയാൻ പറ്റിയില്ല അതുകൊണ്ടാണ് ഇന്ന് പറയുന്നത് ഞാൻ വീട്ടിലെ മതിൽ
പൊളിച്ചു, ഗേറ്റ് വലുതാക്കാൻ തുടങ്ങിയിട്ടുണ്ട്, പിന്നെ നഹാസ് പോർഷാ ഓടിക്കാൻ പഠിച്ചു
തുടങ്ങിയെന്നു കേൾക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പെപ്പെ പോസ്റ്റ് അവസാനിപ്പിച്ചത് ഒപ്പം
സിനിമയിലെ മറ്റു താരങ്ങളും, നിർമാതാവ സോഫി പോളും നിൽക്കുന്ന ചിത്രം കൂടിയാണ് പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/antny1.jpg?resize
=1200%2C629&ssl=1)

 
