# ‘അവള്‍ക്കെന്നോട് എന്തോ….’ കോളേജ് കുമാരനായി പെപ്പെ- ഓ മേരി ലൈല’ ടീസര്‍

- Link: https://ml.b4blaze.com/film-news/antony-varghese-oh-meri-laila-teaser-released
- Published: 2022-10-12T22:47:33+05:30
- Author: Gargi

ആന്റണി വര്‍ഗീസ് കോളേജ് കുമാരനായെത്തുന്ന ചിത്രം ഓ മേരി ലൈലയുടെ ടീസര്‍ പുറത്ത് വിട്ടു.
ചിത്രത്തില്‍ ലൈലാസുരന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ
സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/oh-meri-laila-a.
jpg?resize=1200%2C900&ssl=1)

പുതുമുഖ താരം നന്ദന രാജനാണ് ചിത്രത്തിലെ നായിക. കൂടാതെ ശബരീഷ് വര്‍മ്മ, അല്‍ത്താഫ് 
സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, സോന 
ഒലിക്കല്‍, ശ്രീജ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/oh-meri-laila-1.
jpg?resize=970%2C545&ssl=1)

ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.
ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം അങ്കിത്ത് മേനോന്‍,
പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ്
ചെമ്പ്. പി ആര്‍ ഒ ശബരി.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് പെപ്പെ മലയാള സിനിമയിലേക്കെത്തുന്നത്.
തുടര്‍ന്ന് സ്വാതന്ത്ര്യ അര്‍ധരാത്രിയില്‍, ജല്ലിക്കെട്ട്, അജഗജാന്തരം, ഇന്നലെ വരെ 
എന്നീ സിനിമകളില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തു. ഈ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ്
പെപ്പെ ആദ്യമായി ഒരു റൊമാന്റിക് ചിത്രത്തിലൂടെ എത്തുന്നത്. ഓ മേരി ലൈലയ്ക്ക് പുറമെ 
പൂവന്‍, ആരവം എന്നിവയാണ് പെപ്പെയുടെ ഇനി റീലിസാകാന്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
