# ‘ആർഡിഎക്സ് ഹിറ്റല്ല …നൂറു കോടി ഹിറ്റാണ്’; ആഘോഷിച്ച് പെപ്പെ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/film-news/antony-varghese-rdx-celebration-at-his-home
- Published: 2023-10-05T17:42:29+05:30
- Author: Gargi

തീയേറ്ററിലും ഒടിടിയിലും ആർ‍ഡിഎക്സ് വൻ ഹിറ്റായി മാറിയതിന്റെ സന്തോഷത്തിലാണ് നടൻ ആന്റണി
വർഗീസ്. ഇപ്പോൾ സിനിമയുടെ വൻ വിജയം വീട്ടിൽ ആഘോഷിക്കുന്ന താരത്തിന്റെ വീ‍ഡിയോ സാമൂഹ്യ
മാധ്യമങ്ങളിൽ വൈറലാണ്. നടൻ ജിനോ ജോൺ ആണ് ഈ വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. സിനിമയുടെ
നൂറാം ദിനം പോസ്റ്റ് ചെയ്യാൻ വച്ചിരുന്ന വിഡിയോ ആണിതെന്നും എന്നാൽ നൂറ് കോടിയും കടന്ന്
സകലയിടങ്ങളിലും തരംഗമായതിനാലാണ് ഇപ്പോൾ ഇത് പങ്കുവയ്ക്കുന്നതെന്നും ജിനോ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/rdx1.jpg?resize=
957%2C604&ssl=1)

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജിനോ. ആന്റണി വർഗീസിന്റെ
അടുത്ത സുഹൃത്താണ് ജിനോ. ‘‘ആർഡിഎക്സിന്റെ 100ാം ദിനത്തിൽ പോസ്റ്റ്‌ ചെയ്യാനായിട്ട് 
ഞാൻ കരുതി വച്ച വിഡിയോ ആയിരുന്നു ഇത്. എന്നാൽ, അതിനു മുന്നേ 100 കോടി കളക്‌ഷൻ നേടിയ
ആർഡിഎക്സ് നെറ്റ്ഫ്ലിക്സിലും തരംഗമായി മുന്നേറുന്നതിനാൽ ഞാനിത് പോസ്റ്റ് ചെയ്യുന്നു.

ആർഡിഎക്സ് ഹിറ്റല്ല …നൂറു കോടി ഹിറ്റാണ്.’’–ജിനോ ജോൺ കുറിച്ചു. ആർഡിഎക്സ് സിനിമ റിലീസ്
ചെയ്ത ദിവസം പെപ്പെയുടെ കൂട്ടുകാർ മൊബൈലിൽ എടുത്ത വീഡിയോ ആണ് ജിനോ പങ്കുവെച്ചത്. സിനിമയുടെ
റിലീസ് ദിവസം ടെൻഷനടിച്ച് വീട്ടിൽ തന്നെയായിരുന്നു ആന്റണി. ആദ്യ പ്രതികരണം വന്നതോടെ
തന്നെ ചിത്രം സൂപ്പർഹിറ്റായെന്ന് ഉറപ്പിച്ചതോടെയായിരുന്നു ആഘോഷങ്ങൾ.
