# പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനു ഇമ്മാനുവല്‍

- Link: https://ml.b4blaze.com/film-news/anu-emmanuel-photos
- Published: 2021-11-20T15:02:18+05:30
- Author: Rahul

മലയാള സിനിമയില്‍ ബാലതാരമായിട്ട് ആയിരുന്നു നടി അനു ഇമ്മാനുവലിന്റെ സിനിമാ ജീവിതം തുടങ്ങിയത്.
സ്വപ്ന സഞ്ചാരിയിലൂടെ ആയിരുന്നു മലയാളത്തിലേക്കുള്ള നടിയുടെ കാല്‍വെയ്പ്പ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/anuuuuuu-300x300.
jpg?resize=851%2C851&ssl=1)

തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അനു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ
പങ്കുവെച്ച ചിത്രങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2016ല്‍ പുറത്തിറങ്ങിയ തെലുങ്ക്
ചിത്രങ്ങളായ ഓക്സിജന്‍, മജ്നു എന്നീ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. അന്ന് മലയാള
സിനിമയില്‍ അഭിനയിച്ച ഒന്‍പതാംക്ലാസുകാരിയെ മലയാളികള്‍ ഇന്നും മറന്നിട്ടില്ല. പിന്നീട്
ഒരു നായിക പരിവേഷത്തോടെ ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തിലാണ് അനു ഇമ്മാനുവല്‍ പ്രത്യക്ഷപ്പെട്ടത്.
അതില്‍ നിവിന്‍ പോളിയുടെ നായികാ കഥാപാത്രമാണ് അനു കൈകാര്യം ചെയ്തത്. സിനിമയില്‍ എന്ന
പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അനു പങ്കുവെയ്ക്കുന്ന ഫോട്ടോകളെല്ലാം ആരാധക
ശ്രദ്ധ നേടാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/anuuuu-300x300.jpg?
resize=919%2C919&ssl=1)

പുതുതായി നാല് ഫോട്ടോകളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങളില്‍ ഗ്ലാമറസ് ബോള്‍ഡ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

 
