# പ്രണയമുണ്ടായെങ്കിലും വിവാഹംവരെ എത്തിയില്ല: വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങള്‍ പങ്കുവെച്ച് നടി അനു ജോസഫ്

- Link: https://ml.b4blaze.com/film-news/anu-joseph-about-love
- Published: 2022-04-05T17:12:35+05:30
- Author: Rahul

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് അനു ജോസഫ്. തന്റെ സംസാര
രീതികൊണ്ടും അഭിനയ പ്രതിഭകൊണ്ടും എന്നും മികച്ച നടിമാരുടെ മുന്‍നിരയില്‍ അനുവിന് സ്ഥാനമുണ്ട്.
ഇന്‍ഡസ്ട്രിയില്‍ സജ്ജീവമായി തുടരുമ്പോഴും അനു എന്താണ് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതെന്ന്
പലരും ചോദിക്കാറുണ്ട്. ഒടുവിലിതാ അനു തന്നെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/Anu-Joseph-300x300.
jpg?resize=439%2C440&ssl=1)

ജീവിതത്തില്‍ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല.
ചില സാഹചര്യങ്ങള്‍ കൊണ്ട് പിരിഞ്ഞതാണ്. പിരിയാന്‍ വേണ്ടിയല്ലല്ലോ പ്രണയിക്കുന്നത്. 
ഒന്നിനെ കുറിച്ചും പ്ലാനിങ്ങില്ല. നടക്കുമ്പോള്‍ നടക്കട്ടെ എന്ന് ചിന്തിക്കും. ഞാന്‍
പ്ലാന്‍ ചെയ്തത് നടക്കാറില്ല. വീട്ടില്‍ നിന്നും നല്ല പ്രഷറുണ്ട്.

അമ്മയുടെ ഏറ്റവും വലിയ ടെന്‍ഷനും ഞാനാണ്. ഒരിക്കല്‍ അമ്മയ്ക്ക് അറ്റാക്ക് വന്നിരുന്നു.
അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ
എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്പോള്‍ മൂക്കില്‍ പല്ല് വന്നിട്ടാണോ എന്ന് ചോദിക്കും’
അനു ജോസഫ് പറയുന്നു.
