# മമ്മൂട്ടിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനു സിതാര

- Link: https://ml.b4blaze.com/film-news/anu-sithara-about-mammootty
- Published: 2023-09-16T07:53:58+05:30
- Author: Devika

നിരവധി ആരാദകരുള്ള താരമാണ് അനു സിതാര. ഒമർ ലുലു  സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന
ചിത്രത്തിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി
ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഓരോ ചിത്രത്തിന് ശേഷവും അനു സിതാര കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമാണ് അനു സിത്താരയോട്. താരത്തിന്റെ ശാലീന സൗന്ദര്യവും
വസ്ത്ര ധാരണവും എല്ലാമാണ് അതിന്റെ കാരണം. വിവാഹ ശേഷം സിനിമയിലേക്ക് എത്ത നായികയായി 
തിളങ്ങുന്ന താരം കൂടിയാണ് അനു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/anusithara1.jpg?
resize=1080%2C1350&ssl=1)

സാധാരണ നടിമാർ വിവാഹത്തോടെ സിനിമയിൽ വരുമ്പോൾ അനുവാകട്ടെ വിവാഹം കഴിഞ്ഞാണ് സിനിമയിലേക്ക്
വരുന്നത്. താൻ ഒരു മമ്മൂട്ടി ആരാധിക ആണെന്നു അനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ
പിറന്നാളിന് ഒക്കെ കാത്തിരുന്നു പിറന്നാൾ ആശംസകൾ നേരുന്ന ഫാൻ ഗേൾ ആണ് താരം. മമ്മൂട്ടിയോടുള്ള
തന്റെ ആരാധന പലപ്പോഴും അനു വേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ
പേരിൽ ചെറുപ്പത്തിൽ താൻ ഒരുപാട് കള്ളം പറഞ്ഞിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ചെറുപ്പത്തിൽ
കൂട്ടുകാരോടൊക്കെ താൻ മമ്മൂട്ടിയെ കണ്ടുവെന്നും കറുത്ത കാറിൽ വന്നിറങ്ങി എന്നുമൊക്കെ
പറയുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/anu-sithara2.jpg?
resize=1080%2C1350&ssl=1)

തന്റെ ‘അമ്മ ഡാൻസർ ആയിരുന്നു. അമ്മയ്ക്ക് ഒപ്പം താനും പ്രോഗ്രാമുകൾക്ക് പോയിരുന്നു.
പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ അടുത്ത വീട്ടിലെ ചേച്ചിയൊക്കെ എന്നോട് വിശേഷം ചോദിച്ചിരുന്നു.
ഞാൻ പറയും മമ്മൂക്കയെ കണ്ടിരുന്നു, കറുത്ത വലിയ കാറിൽ ഒക്കെയാണ് വന്നിറങ്ങിയത്, കണ്ടപ്പോൾ
ഞെട്ടിപ്പോയി എന്നൊക്കെ. ശരിക്കും അതൊക്കെ കള്ളം ആണ്. എന്നാൽ ഞാൻ മമ്മൂക്കയോടുള്ള എന്റെ
സ്നേഹവും ആരാധനയും കൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത് എന്നുമാണ് അനുസിത്താര ഒരു വേദിയിൽ
ഇപ്പോൾ പറയുന്നത്.
