# അണ്ടർ വാട്ടർ ഫോട്ടോകളുടെ അനു സിത്താര, തകർത്തു എന്ന് ആരാധകരും!

- Link: https://ml.b4blaze.com/film-news/anu-sithara-latest-video
- Published: 2021-05-26T11:43:55+05:30
- Author: Rahul

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ടും അഭിനയം
കൊണ്ടും താരം വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ
താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ അനു
പങ്കുവെച്ച വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നെടുന്നത്. നീന്തൽ കുളത്തിന്റെ സൈഡിൽ നിന്ന്
കൊണ്ട് ഫോട്ടോ എടുക്കാൻ നിൽക്കുന്ന അനുവിനേയും വിഡിയോയിൽ കാണാം. നിരവധി പേരാണ് താരത്തിന്റെ
വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
  2013 ൽ സുരേഷ് അച്ചൂസ് സംവിധാനം
ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക്
ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒരിക്കൽ മലയാളത്തിന്റെ സുന്ദരിയായ താരമാണ് അനുസിത്താര
എന്ന് നേരത്തെ ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌
2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ
അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്.
