# ‘ഞാനൊരു കല്യാണം കഴിച്ചാലോന്ന് ആലോചിക്കുവാ’ സന്തോഷം ട്രെയ്‌ലര്‍

- Link: https://ml.b4blaze.com/film-news/anu-sithara-movie-santhosham-trailer-released
- Published: 2023-02-14T20:12:01+05:30
- Author: Gargi

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന ‘സന്തോഷം’ എന്ന ചിത്രത്തിന്റെ
ട്രെയ്‌ലര്‍ പുറത്തുവിട്ടു. കുടുംബ ചിത്രമായിരിക്കുമെന്ന് തെളിയിക്കുന്ന ട്രെയ്‌ലറാണ്
പുറത്തുവിട്ടിരിക്കുന്നത്. അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭാവന്‍ ഷാജോണിന്റെ
കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്. അര്‍ജുന്‍ സത്യനാണ് ചിത്രത്തിന്റെ
തിരക്കഥ എഴുതുന്നത്.

ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ‘സന്തോഷം’ നിര്‍മിക്കുന്നത്. മീസ്- 
എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മാണം. ഇക്ബാല്‍ പാനായിക്കുളമാണ്
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

കലാസംവിധാനം: രാജീവ് കോവിലകം, മേയ്ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനന്‍, വസ്ത്രാലങ്കാരം:
അസാനിയ നസ്രിന്‍, സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി, ഡിസൈന്‍: മാ മി ജോ, അസോസിയേറ്റ് 
ഡയറക്ടര്‍: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം.യു, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍: ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സിന്‍ജോ ഒറ്റത്തയ്ക്കല്‍,
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍: ജോമറ്റ് മണി
യെസ്റ്റ, പിങ്കു ഐപ്പ്, പിആര്‍ & മാര്‍ക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്. ചിത്രം ഉടന്‍
തിയേറ്ററുകളിലെത്തും.