# ‘പ്ലസ് വണ്‍’ സ്‌കൂള്‍ കാല ചിത്രവുമായി വീണ്ടും അനു സിതാര

- Link: https://ml.b4blaze.com/film-news/anu-sithara-plus-one-photo-viral-on-social-media
- Published: 2022-08-07T21:31:32+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് അനു സിത്താര. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം.
ഇപ്പോഴിതാ, തന്റെ പ്ലസ് വണ്‍ ക്ലാസ്സിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ലോക്ക്
ഡൗണ്‍ സമയത്താണ് താരം സോഷ്യല്‍ ലോകത്തെ നിറസാന്നിധ്യമായി മാറിയത്.

![Anusithara](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Anusithara.
jpg?resize=960%2C1200&ssl=1)

യുട്യൂബ് ചാനലിലൂടെയും ഇന്‍സ്‌റാഗ്രാമിലൂടെയുമാണ് അനു സിനിമ- കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്.
ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും അനു സിതാര സഹോദരിക്കൊപ്പം നൃത്ത വീഡിയോകള്‍
പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പത്താം ക്ലാസ്സിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും 
താരം പോസ്റ്റ് ചെയ്തിരുന്നു.

>  
> View this post on Instagram
>  
> [A post shared by Anu Sithara (@anu_sithara)](https://www.instagram.com/p/Cg8jU88po21/?utm_source=ig_embed&utm_campaign=loading)

ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലാണ് നടി ഏറ്റവും അവസാനമായി അഭിനയിച്ചത്. ‘പൊട്ടാസ്
ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം.

![251245707_1592647127752431_8997359538432442152_n](https://i0.wp.com/ml.b4blaze.
com/wp-content/uploads/2022/04/251245707_1592647127752431_8997359538432442152_n.
jpg?resize=1080%2C1350&ssl=1)

Anu sithara

പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ , ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’,‘
ഒരു കുപ്രസിദ്ധ പയ്യന്‍’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ശുഭരാത്രി’,‘
ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ
ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം 
ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
