# പുതിയ സന്തോഷം പങ്കുവെച്ച് അനു സിതാര, ആശംസകളുമായി ആരാധകരും!

- Link: https://ml.b4blaze.com/film-news/anu-sithara-reduce-body-weight
- Published: 2021-05-03T10:52:32+05:30
- Author: Rahul

വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ താരമൂല്യമുള്ള നായികയായി വളർന്നു വന്ന താരമാണ്
അനു സിതാര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്
എങ്കിലും ഹാപ്പി വെഡിങ്സ് എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം
കുറിച്ചത്. വിവാഹ ശേഷം സിനിമയിലേക്ക് വന്ന താരം കൂടിയാണ് അനു. വിവാഹശേഷം സിനിമയിൽ നിന്ന്
നടിമാർ വിട്ട് നിൽക്കുകയാണ് പതിവ്. എന്നാൽ അനു ആകട്ടെ വിവാഹ ശേഷമാണ് നായികയായി സിനിമയിലേക്ക്
എത്തുന്നത്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ
പ്രണയത്തെ കുറിച്ചും ഭർത്താവിന് കുറിച്ചുമെല്ലാം താരം ആരാധകരുമായി കുറെ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അനുസിത്താരയുടെ പ്രണയകഥ ഇപ്പോൾ ആരാധകർക്ക് കാണാപ്പാഠം ആണെന്നുള്ളതാണ് സത്യം. ഇപ്പോഴിതാ
തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

അടുത്തിടെയായി താരത്തിന്റെ ശരീരഭാരം ഒരുപാട് കൂടിയിരുന്നു. ഇപ്പോൾ ഒരുമാസം കൊണ്ട് ആറു
കിലോ ശരീരഭാരം കുറച്ചതിന്റെ സന്തോഷം ആണ് അനു ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താൻ
നന്നായി ഭക്ഷണം കഴിക്കുമെന്നും ശരീരഭാരം കുറയ്ക്കാൻ വേണ്ടി പട്ടിണി കിടക്കാൻ ഒന്നും
തന്നെ കൊണ്ട് കഴിയില്ലെന്നും ഒക്കെ താരം പറഞ്ഞിട്ടുണ്ട്. എന്നാൽ ശരീരഭാരം കൂടിയപ്പോൾ
ചോദ്യങ്ങളും കൂടിയത് കൊണ്ടാകും ശരീരഭാരം കുറയ്ക്കാൻ താരം തീരുമാനിച്ചത്. അത് എന്തായാലും
വിജയിച്ചിരിക്കുകയാണ്. ഒരു മാസം കൊണ്ട് ആറു കിലോ ഭാരം ആണ് താൻ കുറച്ചത് എന്ന് സന്തോഷത്തോടെ
പറയുകയാണ് അനു സിതാര.

![Anusithara about film](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
01/Anusithara-about-film.jpg?resize=960%2C540&ssl=1)

Anusithara about film

എങ്ങനെ ആണ് ഡയറ്റ് ചെയ്യേണ്ടത് എന്ന് കൃത്യമായി എനിക്ക് പറഞ്ഞു മനസ്സിലാക്കി തന്നത്
ഉണ്ണിയേട്ടൻ(ഉണ്ണി മുകുന്ദൻ) ആയിരുന്നു. ശരീരഭാരം കുറയ്ക്കാനുള്ള കൃത്യമായ നിർദ്ദേശങ്ങൾ
തന്നത് ഉണ്ണിയേട്ടൻ ആണ്. സ്ത്രീകൾക്ക് മാത്രമുള്ള ഡയറ്റ് എനിക്ക് പറഞ്ഞു തന്നതും അദ്ദേഹം
ആണ്. ഉണ്ണിയേട്ടൻ പറഞ്ഞത് അനുസരിച്ചുള്ള ഡയറ്റ് ആണ് ഞാൻ പിന്തുടരുന്നത്. അത് ഇപ്പോഴും
തുടരുകയാണെന്നുമാണ് താരം പറഞ്ഞത്.
