# താനും ഒരു മമ്മൂട്ടി ആരാധികയാണ്! മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അനു സിതാരയുടെ  വീഡിയോ  വൈറൽ 

- Link: https://ml.b4blaze.com/film-news/anu-sithara-wishes-in-mammootty-birthady-veedio
- Published: 2023-09-07T09:59:32+05:30
- Author: B4blaze News Desk

സിനിമ മേഖലയിൽ എല്ലാവരെയും പോലെ താനും ഒരു മമ്മൂട്ടി ആരാധിക ആണ് അനു സിതാര പറയുന്നു.
ഇപ്പോൾ താരം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ
വൈറൽ ആകുന്നത്. മമ്മൂട്ടിയുടെ വളർച്ചക്കൊപ്പം തന്റെ വളർച്ചയും ആണ് നടി ഈ വീഡിയോയിൽ 
കാണിക്കുന്നത്. അമ്മയുടെ മടിയിൽ ഇരുന്ന് താൻ മമ്മൂട്ടി ചിത്രമായ അഴകിയ രാവണൻ കാണുന്നതാണ്
വീഡിയോയിൽ തുടക്കം കാണിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Anu Sithara (@anu_sithara)](https://www.instagram.com/reel/Cw3ECcDSoLS/?utm_source=ig_embed&utm_campaign=loading)

ഒരു ആനിമേറ്റഡ് വീഡിയോ പോലെയാണ് അനു ഇത് പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പ൦ 1996  എന്ന
വര്ഷവും എഴുതി കാണിക്കുന്നുണ്ട്, അതിന് ശേഷം പ്രാഞ്ചിയേട്ടൻ എന്ന ചിത്രം ടീവിയിൽ കാണുമ്പോൾ
തന്റെ സ്കൂൾ യൂണിഫോമിൽ ആണ് അനുവിനെ കാണിക്കുന്നത്. പിന്നീട് മമ്മൂട്ടിയുടെ രാജാധി രാജ
എന്ന ചിത്രം കാണുമ്പോൾ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് അനു കാണുന്നത്, അതിനു ശേഷം താൻ
മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ചിത്രമാണ് അവസാനം വീഡിയോയിൽ അനു കാണിച്ചു നിർത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/anu5.jpg?resize=
1080%2C1350&ssl=1)

അനുവിന്റെ ഈ വീഡിയോക്ക് നിരവധി ആരാധകരാണ് കമെന്റ്റ്മായി എത്തുന്നത്, ഒപ്പം അവർ തങ്ങളുടെ
പ്രിയപ്പെട്ട മെഗാസ്റ്റാറിനെ പിറന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്യ്തു, അനുവിന്റെ ഈ 
വീഡിയോ കണ്ടാൽ അറിയാം ഒരു ആരാധകരും ചെയ്യാത്ത വെറൈറ്റി സംഭവം തന്നെയാണ് ഇത്, ശരിക്കും
മമ്മൂക്കയുടെ കട്ട ഫാൻ തന്നെയാണ് അന്നുവെന്നും ആരാധകർ പറയുന്നു. 72 മത്തെ പിറന്നാൾ 
ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് നിരവധി ആരാധകരും, സഹ താരങ്ങളും,
സിനിമ ഇൻഡസ്ടറി തന്നെ പിറന്നാൾ ആശംസിച്ചെത്തുകയാണ്, പ്രിയ മമ്മൂക്ക പിറന്നാൾ ആശംസകൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mammookka1.jpg?resize
=671%2C446&ssl=1)
