# ഒരു കോടിയുടെ പൂച്ചക്കൂട്  പണിയാൻ പോകുന്ന കൂടിനെപ്പറ്റി അനുജോസഫ്

- Link: https://ml.b4blaze.com/film-news/anujosuf-with-a-crore-cage-for-cats
- Published: 2023-07-01T15:41:31+05:30
- Author: Aswathy

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനു ജോസഫ്.അനുവിവ്  പൂച്ചകളോടുള്ള ഇഷ്ടം എല്ലാവര്ക്കും
അറിയാവുന്നതാണ്.പൂച്ചകൾ തന്റെ മക്കളാണെന്നാണ് അനു പറയുന്നത്.തന്റെ യൂട്യൂബ് ചാനലിൽ 
ഇവരെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്.പൂച്ചകൾക്ക് വേണ്ടി മാത്രം ഒരു പുതിയ
വീട്ടിലേക്ക് മാറിയിരിയ്ക്കുകയാണ് അനു ജോസഫ്. പൂച്ചകൾക്ക് വേണ്ടി ഒരുക്കുന്ന പുതിയ 
കൂടിനെ കുറിച്ചാണ് അനുവിന്റെ പുതിയ വീഡിയോ. ലോക്ക് ഡൗൺ കാലത്താണത്രെ അനുവിന്റെ പൂച്ച
പ്രേമം തുടങ്ങുന്നത്. അന്ന് താമസിച്ചിരുന്ന ചെറിയ വാടക വീട്ടിൽ പൂച്ചകൾക്ക് വേണ്ട സൗകര്യങ്ങൾ
എല്ലാം ചെയ്തു കൊണ്ട് തുടങ്ങി. പിന്നീട് അംഗ സംഖ്യ കൂടിയപ്പോൾ കുറച്ച് കൂടെ സൗകര്യം
ഉള്ള മറ്റൊരു വാടക വീട്ടിലേക്ക് മാറി.

പൂച്ചകളുമായുള്ള ഇങ്ങനെയുള്ള മാറ്റം പ്രയാസമായതിനാലാണ് കുറച്ച് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനെ
കുറിച്ച് അനു ആലോചിക്കുന്നത്. അങ്ങനെ വീട് പണി തുടങ്ങി.ഓരോ ഘട്ടം ഘട്ടം ആയിട്ടാണ് വീട്
പണി നടക്കുന്നത്.ആദ്യ ഘട്ടം പൂർത്തിയായി.വീട്ടിൽ പൂച്ചകൾക്ക് വേണ്ടി മാത്രം 1200 സ്വകയർഫീറ്റുള്ള
ഒരു ഏരിയ ഒരുക്കുകയാണ്. വേണമെങ്കിൽ ഒരു കോടിയുടെ പൂച്ചക്കൂടാണ് എന്ന്  പറയാമെന്ന് അനു
ജോസഫ്  പറയുന്നു.ലോകത്തിലെ തന്നെ നമ്പർ വൺ പൂച്ച കൂട് ആയിരിയ്ക്കും ഇതെന്നാണ് അനുവിന്റെ
അവകാശവാദം.പൂച്ചകൾക്ക് വേണ്ടി എസി സൗകര്യം ഒക്കെ കൂട്ടിൽ ഒരുക്കണം എന്നാണ്തീരുമാനം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Anujoseph.jpg?resize
=1000%2C563&ssl=1)

**Anu Joseph **
