# ഇതാരാണാവോ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ…!! ജഗനാഥനും ഉണ്ണിമായയും വീണ്ടും

- Link: https://ml.b4blaze.com/film-news/anumol-and-jeevan-new-reel-viral
- Published: 2024-05-07T20:35:54+05:30
- Author: Anu

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരമാണ് നടി അനുമോള്‍. സ്റ്റാര്‍മാജിക് ഷോയില്‍ സജീവമാണ്
താരം. ഷോയിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. താരവും യുവനടന്‍ ജീവന്‍ ഗോപാലും 
അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും സോഷ്യലിടത്ത് സജീവവുമാണ്. അനുമോളും ജീവനും തമ്മില്‍
ഗോസിപ്പുകളിലും നിറയാറുണ്ട്. ഇരുവരുടെയും കോംമ്പോയ്ക്ക് ഏറെ ആരാധകരുണ്ട്. ഒന്നിച്ചുള്ള
വീഡിയോകളൊക്കെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരങ്ങളുടെ പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിലെ എക്കാലത്തെയും
സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആറാംതമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും നിറഞ്ഞു നിന്ന
ചിത്രം. ചിത്രത്തിലെ സീനാണ് അനുമോളും ജീവനും പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

ഉണ്ണിമായയും ജഗനാഥനും ആദ്യമായി കണ്ടുമുട്ടുന്ന സീന്‍, നമ്മള്‍ ആരാണാവോ എന്നു പറഞ്ഞാണ്
അനുമോള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആരാ… ആരാ.. ചെവി കേക്കില്ലന്ന്..ഈ ചുറ്റമ്പലത്തിലെന്താ
കാര്യം. ഇത് പൊതുവഴിയല്ല. ഈ നമ്മളാരാണാവോ.. എന്നുള്ള ക്ലാസിക് സീനാണ് രണ്ടു ഭാഗങ്ങളിലായി
താരം പങ്കുവച്ചിരിക്കുന്നത്.

 വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. അനുവിനെ കണ്ടാല്‍ ശരിക്കും ദേവിയെപ്പോലുണ്ട്,
രണ്ടാളെയും ഒന്നിച്ച് കാണാന്‍ നല്ല രസമുണ്ട് എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
