# ഹൗറാ പാലത്തില്‍ നിറ കണ്ണുകളോടെ അനുമോൾ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

- Link: https://ml.b4blaze.com/film-news/anumol-with-teary-eyes-on-howrah-bridge-fans-take-over-the-video
- Published: 2025-10-25T13:16:26+05:30
- Author: Nayana

കൊൽക്കത്തയിൽ നടത്തിയ യാത്രക്കിടെ കണ്ട അനുഭവങ്ങൾ നടി അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഹൗറാ പാലം, പ്രിൻസെയ്പ് ഘാട്ട് എന്നിവിടങ്ങൾ സന്ദർശിച്ച അവളുടെ യാത്രാ ചിത്രങ്ങളും 
വീഡിയോകളും ഏറെ ശ്രദ്ധേയമാണ്.

നടി പറഞ്ഞതുപ്രകാരം, ഹൗറാ പാലം, ഒഡീഷയിലെ കൊണാർക്ക് ക്ഷേത്രം എന്നിവയെക്കുറിച്ചുള്ള
കുട്ടിക്കാല സ്വപ്നങ്ങൾ ഈ യാത്രയിൽ പൂര്‍ത്തിയാക്കാൻ കഴിഞ്ഞതിൽ അവൾ ഏറെ സന്തോഷവാനാണ്.“
ഓരോ നഗരത്തിനും പ്രത്യേക വികാരമുണ്ട്. കൊൽക്കത്തയിൽ സംഗീതവും തീവ്ര വിഷാദവും നിഷ്‌കളങ്ക
സന്തോഷവും ഒരുമിച്ചുചേരുന്ന അനുഭവം ആണ്” – എന്നാണ് അനുമോൾ പറയുന്നത്.

അനുമോൾ ഹൗറാ പാലത്തിൽ നിന്നുള്ള നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ചിത്രവും റീലും പങ്കുവെച്ചതാണ്
യാത്രയുടെ ഹൃദയസ്പർശിയായ അനുഭവത്തെ വ്യക്തമാക്കുന്നത്.
