# ദിലീപിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് അനുപം ഖേര്‍!

- Link: https://ml.b4blaze.com/film-news/anupam-kher-with-dileep-in-voice-of-sathyanathan
- Published: 2022-09-05T08:39:32+05:30
- Author: B4blaze News Desk

ബോളിവുഡ് താരം അനുപം ഖേര്‍ ദീലിപിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍
ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍
ദിലീപിന് ഒപ്പം അനുപം ഖേര്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്ത നേരത്തെ
ആരാധകര്‍ അറിഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ ഇവര്‍ എത്തിച്ചേര്‍ന്ന ഫോട്ടോയും
ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/voice-of-sathyanathan-
new-anupam-kher.jpg?resize=450%2C600&ssl=1)

മലയാളത്തില്‍ വീണ്ടും ഒരു സിനിമ അതും കഴിവുള്ള കലാകാരനായ ദിലീപിന് ഒപ്പം അഭിനയിക്കാന്‍
കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണ് എന്നാണ് അനുപം ഖേര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍
കുറിച്ചത്. അനുപം ഖേറിന്റെ കരിയറിലെ തന്നെ 531-ാമത്തെ സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍.
റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറ്റ് പ്രമുഖതാരങ്ങളും അണിനിരക്കുന്നുണ്ട്. ദിലീപ്,
ജഗപതി ബാബു, ജോജു ജോര്‍ജ്, ജനാര്‍ദ്ദനന്‍, വീണ നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായതില്‍
ഏറെ സന്തോഷം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/301137900_627987435349108_8338309168310037252_n.
jpg?resize=960%2C720&ssl=1)

ചിത്രത്തിന്റെ കഥ ഏറെ ഇഷ്ടപ്പെട്ടു. ഉഗ്രന്‍ സിനിമ, എന്നാണ് അദ്ദേഹം ഫോട്ടോകള്‍ പങ്കുവെച്ച്
കുറിച്ചത്. ചിത്രത്തില്‍ ജോയിന്‍ ചെയ്തതിന്റെ സന്തോഷം അനുപം ഖേര്‍ തന്നെയാണ് സോഷ്യല്‍
മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ കണ്ടതോടെ ദിലീപിന്റെ ആരാധകരും ആവേശത്തിലാണ്. 
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ദിലീപ് ചിത്രം എത്തുന്നു എന്ന സന്തോഷത്തിലാണ് ആരാധകര്‍.
സിനിമ തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും എന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവും
ആയ എന്‍. എം ബാദുഷ അറിയിച്ചിരുന്നത്.

മാത്രമല്ല ഓണത്തിന് മുന്നോടിയായി സിനിമയുടെ ടീസറോ മറ്റോ വരുമെന്നും അദ്ദേഹം ആരാധകരോടായി
അറിയിച്ചിരുന്നു. റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായ വോയിസ്
ഓഫ് സത്യനാഥനില്‍ ജോജു ജോര്‍ജും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് പ്രേക്ഷകര്‍ക്ക്
നല്‍കുന്ന പ്രതീക്ഷ ഏറെയാണ്.
