# ‘മങ്ങിപ്പോയ തന്റെ സ്റ്റാര്‍ഡം അയാള്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്…. അതും തന്റെ ആശാന്റെ പടത്തില്‍ തന്നെ’

- Link: https://ml.b4blaze.com/film-news/anupama-iyer-facebook-post-about-nivin-pauly
- Published: 2024-04-13T21:03:52+05:30
- Author: Ajay

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന
വേഷത്തിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്.
നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള
ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ നിവിന്റെ അഭിനയത്തെ കുറിച്ചാണ് കുറിപ്പില്‍
പറയുന്നത്. മങ്ങിപ്പോയ തന്റെ സ്റ്റാര്‍ഡം അയാള്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്…. അതും
തന്റെ ആശാന്റെ പടത്തില്‍ തന്നെയാണെന്ന് അനുപമ അയ്യരുടെ പോസ്റ്റില്‍ കുറിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/varshagalkku-sesham.
2-jpg.jpg?resize=1200%2C628&ssl=1)

**കുറിപ്പ് വായിക്കാം**

_മങ്ങിപ്പോയ തന്റെ സ്റ്റാര്‍ഡം അയാള്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്…. അതും തന്റെ ആശാന്റെ
പടത്തില്‍ തന്നെ…_
 _വര്‍ഷങ്ങള്‍ക്കുശേഷം എല്ലാം ഒത്തിണങ്ങിയ ഒരു നിവിന്‍ പോളി സിനിമ
കൂടിയാണ്… വിഷു ഈദ് സീസണ്‍ കളര്‍ ആക്കാനും ആഘോഷമാക്കാനും തിയേറ്ററുകളില്‍ ആസ്വാദനം 
ആദ്യാവസാനം പ്രേക്ഷകന് നല്‍കുന്ന സിനിമ._ _പതിഞ്ഞ താളത്തില്‍ നല്ലൊരു കഥ പറഞ്ഞു തുടങ്ങുന്ന
ചിത്രത്തെ ഒന്നാകെ മാറ്റി മറിച്ച് രണ്ടാം പകുതി നിധിന്‍ മോളിയുടെ എന്‍ട്രിയും പിന്നീടുള്ള
കീഴടക്കലും ഉണ്ട്… uff_ _ഒരു നിവിന്‍ പോളി ആരാധകന്‍ എന്ന നിലയ്ക്കും സാധാരണ പ്രേക്ഷകന്‍
എന്ന നിലയ്ക്കും ഒരു പരിപൂര്‍ണ്ണ സംതൃപ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം…_ _നിവിനെ
കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ്, ബേസില്‍, അജു വര്‍ഗീസ് തുടങ്ങി അഭിനയിച്ചവരെല്ലാം
തന്നെ നന്നായിരുന്നു… ഷാന്‍ റഹ്‌മാന്റെ കാമിയോ റോളും പ്രതീക്ഷിക്കാതെ കിട്ടിയ മികച്ചൊരു
കഥാപാത്രമാണ്…. _ _വിനീത് ശ്രീനിവാസന്‍ താങ്കള്‍ വീണ്ടും തെളിയിച്ചു, നല്ലൊരു ഫീലുള്ള
ഫീല്‍ ഗുഡ് ഒരുക്കാന്‍ നിങ്ങളെക്കാള്‍ മറ്റൊരു ചോയ്‌സ് ഇന്ന് മലയാളത്തില്‍ ഇല്ല എന്ന്…_
