# ‘എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും, ഫിൽട്ടർ ചെയ്യാത്ത വികാരങ്ങളും’ അനുപമ പരമേശ്വരന്റെ ചിത്രം വൈറലാവുന്നു!

- Link: https://ml.b4blaze.com/film-news/anupama-new-photos
- Published: 2023-05-24T20:15:30+05:30
- Author: Ajay

സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് യുവനടി അനുപമ പരമേശ്വരൻ. പ്രേമം 
എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് അന്യഭാഷ
സിനിമകളിൽ സജീവമായ താരം ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ
അശോകൻ എന്ന ചിത്രത്തിലൂടെയാണ്.

 പതിവായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ചുരുൾമുടി അഴകിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനുപമ. എഡിറ്റ് ചെയ്യാത്ത
ചിത്രങ്ങളും, ഫിൽട്ടർ ചെയ്യാത്ത വികാരങ്ങളും എന്ന ക്യാപ്ഷനൊപ്പമാണ് അനുപമ പരമേശ്വരൻ
ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/anupama-n1.jpg?resize
=1280%2C720&ssl=1)

ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ അനുപമയുടെ ചുരുൾമുടിക്ക്
ആരാധകർ ഏറെയാണ്. ് അനുപമ ഒടുവിൽ വേഷമിട്ടത് ’18 പേജസ്’ എന്ന തെലുങ്ക് സിനിമയിലാണ്. 
അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്.
അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’.
മലയാളത്തിൽ സുരേഷ് ഗോപിയുടെ പുതിയ സിനിമയിലൂമ താരം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
