# പ്രേക്ഷകരെ ആകാംക്ഷയിലാക്കി ത്രില്ലര്‍ ചിത്രവുമായി അനുപമ പരമേശ്വരന്‍, ‘ബട്ടര്‍ഫ്ലൈ’ ടീസര്‍

- Link: https://ml.b4blaze.com/film-news/anupama-parameswaran-butterfly-movie-teaser-released
- Published: 2022-03-04T19:54:56+05:30
- Author: Gargi

ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുപമ പരമേശ്വരനെ. നടിയുടെ പുതിയ തെലുങ്ക് ചിത്രം ‘ബട്ടര്‍ഫ്‌ലൈ’യുടെ
ടീസര്‍ പുറത്തു വിട്ടു. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ അഭിനയപ്രാധാന്യമുള്ള
വേഷമാണ് അനുപമയുടേത്. മലയാളത്തിനേക്കാളും തെലുങ്ക് സിനിമയിലാണ് ഇപ്പോള്‍ അനുപമ പരമേശ്വരന്‍
ഏറെ സജീവം. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ്
ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നന്ത്.
ജനറേഷന്‍ നെക്സ്റ്റ് മൂവിസാണ് ബാനര്‍. നാരായണയാണ് ‘ബട്ടര്‍ഫ്‌ലൈ’ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ്
പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
അനന്ത ശ്രീരാമാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. കെ എസ് ചിത്രയ്ക്ക് പുറമേ ചിത്രത്തില്‍
അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നുണ്ട്. തെലുങ്കിലെ തന്നെ ചിത്രമായ ‘കാര്‍ത്തികേയ
2’ അനുപമ പരമേശ്വരന്റേതായി റിലീസ് ചെയ്യാനുണ്ട്.
