# ലിപ് ലോക്ക് അടക്കം അതീവ ​​ഗ്ലാമറസ് വേഷം; പ്രതിഫലം നേരെ ഇരട്ടിയാക്കി അനുപമ, ഞെട്ടി സിനിമ ലോകം

- Link: https://ml.b4blaze.com/film-news/anupama-parameswaran-remuneration
- Published: 2024-02-24T22:12:35+05:30
- Author: Ajay

പ്രേമത്തിലൂടെ മേരിയായി എത്തി മനം കവർന്ന അനുപമ പരമേശ്വരൻ ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ
നായികയാണ്. കഴിഞ്ഞവർഷം തന്നെ താരത്തിന്റെ അഞ്ച് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഫെബ്രുവരിയിൽ
മാത്രം രണ്ട് സിനിമകളാണ് നടിയുടെ ഇതിനോടൊകം റിലീസായത്. ഒരെണ്ണം തമിഴിൽ നിന്നാണെങ്കിൽ
മറ്റൊന്ന് തെലുങ്കിലാണ്. തെലുങ്ക് ചിത്രം ഈഗിളും മറ്റൊന്ന് ജയംരവിയുടെ തമിഴ് ചിത്രം
സൈറണുമാണ്. ഓരോ സിനിമ കഴിയുന്തോറും നടിയുടെ പ്രതിഫലവും ഉയരുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/anupama.jpg?resize
=696%2C364&ssl=1)

അനുപമ പരമേശ്വരൻ നായികയായി വരാനിരിക്കുന്ന ചിത്രം ടില്ലു സ്‍ക്വയറാണ്. സിദ്ദുവാണ് നായകനായി
എത്തുന്നത്. ലിപ് ലോക്ക് സീനടക്കം അനുപമ അതീവ ഗ്ലാമറസായിട്ട് ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ
തന്നെ നിന്ന് വ്യക്തമായിരുന്നു. ഇപ്പോൾ ടില്ലു സ്‍ക്വയറിനായി അനുപമ പരമേശ്വരൻ വാങ്ങിക്കുന്ന
പ്രതിഫലത്തിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഒടിടിപ്ലേ.

സാധാരണ തെലുങ്കിൽ അനുപമയ്‍ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാൽ ടില്ലു
സ്‍ക്വയറിന് താരത്തിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ഇക്കാര്യത്തിൽ
സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തുന്ന
ടില്ലു സ്‍ക്വയർ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് റാമാണ്. സിദ്ധു നായകനായി
വേഷമിടുന്ന ചിത്രത്തിന്റെ ബാനർ സിത്താര എന്റർടെയ്‍ൻമെന്റ്‍സും ഫോർച്യൂൺ ഫോർ സിനിമാസും
ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരിക്കും ടില്ലു സ്‍ക്വയർ എന്ന് റിപ്പോർട്ടുകളുണ്ട്.
സംഗീതം നിർവഹിക്കുന്നത് എസ് തമനാണ്.
