# അനുപമ പരമേശ്വരന്‍ ചിത്രത്തിനും പാടി ചിമ്പു!!! വീഡിയോ

- Link: https://ml.b4blaze.com/film-news/anupama-parameswaran-starrer-new-film-18-pages-movie-song
- Published: 2022-12-06T15:41:41+05:30
- Author: Anu

അനുപമ പരമേശ്വരന്‍ നായികയാകുന്ന പുതിയ ചിത്രം ’18 പേജെസിലെ പുതിയ ഗാനം പുറത്ത്. പല്‍നാട്ടി
സൂര്യ പ്രതാപിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ചിമ്പുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.‘
വരിശ്’ എന്ന ചിത്രത്തിന് ശേഷം ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ചിമ്പു പാടിയ ഗാനം പുറത്തുവന്നിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹണം എ വസന്താണ് നിര്‍വഹിക്കുന്നത്. ചിത്രം ഡിസംബര്‍ 23നാണ് തിയറ്ററുകളില്‍
എത്തുന്നത്.

‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി 
അനുപമ പരമേശ്വരന്‍ അഭിനയിക്കുന്ന ചിത്രമാണ് ’18 പേജെസ്’. അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന്
എത്താനുള്ള ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകരണമാണ് 
ലഭിക്കുന്നത്.
  അനുപമ പരമേശ്വരന്റെ ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും
റിലീസ് കാത്തിരിക്കുന്നതും. സതീഷ് ബാബു സംവിധാനം ചെയ്യുന്ന ‘ബട്ടര്‍ഫ്‌ലൈ’ എന്ന ചിത്രത്തില്‍
അനുപമ പരമേശ്വരനാണ്. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാവും
ചിത്രം ഡയറക്ട് റിലീസ് ചെയ്യുന്നത്.

ജയം രവി നായകനായ ‘സൈറണി’ലും അനുപമ പരമേശ്വരന്‍ പ്രധാന കഥാപാത്രമാവുന്നുണ്ട്. ചിത്രം
സംവിധാനം ചെയ്യുന്നത് ആന്റണി ഭാഗ്യരാജ് ആണ്.
