# വള്ളിയില്‍ തൂങ്ങിയാടി അനുപമ പരമേശ്വരന്‍!! ഈ പരിപാടി കൊള്ളാമെന്ന് ആരാധകരും

- Link: https://ml.b4blaze.com/film-news/anupama-parameswaran-viral-video
- Published: 2022-10-21T11:18:54+05:30
- Author: Sreekumar

തെന്നിന്ത്യയില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്ന നടിയായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍.
സോഷ്യല്‍ മീഡിയ ഇടങ്ങൡും ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍
മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഒരു വള്ളിയില്‍ തൂങ്ങിയാടി കുസൃതി കാട്ടുന്ന
നടിയുടെ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. അനുപമ പരമേശ്വരന്‍ തന്റെ ഇന്‍സ്റ്റഗ്രാം
പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

![Anupama Parameswar (1)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
09/Anupama-Parameswar-1.jpg?resize=1080%2C1336&ssl=1)

എന്നാല്‍ ഇതിന്റെ റിയാലിറ്റി എന്താണെന്നും നടി വീഡിയോയില്‍ കാണിക്കുന്നുണ്ട്. വള്ളിയില്‍
തൂങ്ങിയാടാന്‍ ആണെങ്കിലും വളരെ സ്‌റ്റൈലിഷ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. വീഡിയോ
കണ്ട് ക്യൂട്ട് എന്നാണ് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്. അതേസമയം, ഈ പരിപാടി കൊള്ളാമല്ലോ
എന്നും ചില ആരാധകര്‍ പറയുന്നു. സിനിമാ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍
സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഈ ക്യൂട്ട് വീഡിയോ കൂടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി കമന്റുകളും ലൈക്കുകളുമാണ് വീഡിയോയ്ക്ക് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/anupama-1.jpg?resize
=592%2C609&ssl=1)

പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത് എങ്കിലും മലയാളത്തില്‍
ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അനുപമ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടത്… പക്ഷേ എല്ലാം
ശ്രദ്ധ നേടിയ കഥാപാത്രങ്ങള്‍ തന്നെ ആയിരുന്നു.. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്താണ്
നടി സ്‌കോര്‍ ചെയ്യുന്നത്. കന്നഡ, തമിഴ് സിനിമകളുടേയും ഭാഗമായിട്ടുണ്ട് അനുപമ. കാര്‍ത്തികേയ
ആയിരുന്നു താരത്തിന്റെ ശ്രദ്ധ നേടിയ ഏറ്റവും പുതിയ ചിത്രം. 18 പേജസ്, ബട്ടര്‍ഫ്‌ളൈ,
തുടങ്ങി മറ്റ് ഒരുപിടി സിനിമകളും നടി കമ്മിറ്റ് ചെയ്തിട്ടുണ്ട്.

>  
> View this post on Instagram
>  
> [A post shared by Anupama Parameswaran (@anupamaparameswaran96)](https://www.instagram.com/reel/Cj77pd_Jq2U/?utm_source=ig_embed&utm_campaign=loading)
