# ഈ പ്രായത്തില്‍ പ്രേമിക്കാന്‍ പോയ വല്ല അടിയും കിട്ടുവോ? അനുരാഗത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/anuragam-title-poster-released
- Published: 2022-09-03T14:39:43+05:30
- Author: Gargi

പ്രണയം പ്രമേയമാകുന്ന ‘അനുരാഗം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ഷഹദ് നിലമ്ബൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശ്വിന്‍ ജോസ്, ഗൗതം വാസുദേവ് മേനോന്‍,
ഗൗരി, ദേവയാനി, ജോണി ആന്റണി എന്നിവരാണ് അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/01a9983632365e886bec9817a8663fa07d7bd1308ecb683e82d80b04fb8c2ca8.
jpg?resize=800%2C450&ssl=1)

ലക്ഷ്മിനാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍
എ ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അശ്വിന്‍ ജോസാണ് ചിത്രത്തിന്റെ
തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഷീല, ഗൗരി ജി കിഷന്‍, ദേവയാനി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്ബി തുടങ്ങി
വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്
സുരേഷ് ഗോപിയാണ്. ലിജോ പോള്‍ ആണ് എഡിറ്റിംഗ്. മനു മഞ്ജിത്, മുത്തുകുമാര്‍, ടിറ്റോ പി
തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് ജോയല്‍ ജോണ്‍സാണ്.

പ്രൊഡക്ഷന്‍ ഡിസൈന്‍ – അനീസ് നാടോടി, പ്രോജക്ട് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍-
സുജിത്ത് സി എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ട്രില്‍സ്- മാഫിയ ശശി, എക്സിക്യൂട്ടിവ് 
പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്, ഡി. ഐ- ലിജു
പ്രഭാകര്‍, സ്റ്റില്‍സ്- ഡോണി സിറില്‍, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്സ്, പിആര്‍ഓ–
വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
