# എങ്ങും കേട്ട് കേൾവിയില്ലാത്ത കാര്യമാണത്, ഇടവേള എടുത്തതിനെ കുറിച്ച് അനുഷ്‌ക്ക

- Link: https://ml.b4blaze.com/film-news/anushka-about-break
- Published: 2023-09-08T18:25:54+05:30
- Author: Devika

തെന്നിന്ത്യൻ താരസുന്ദരി അനുഷകയ്ക്ക് നിരവധി ആരാധകരാണുള്ളത്, താരത്തിന്റെ ചെയ്ത സിനിമകൾ
എല്ലാം തന്നെ വളരെ ഹിറ്റായിരുന്നു, നായികാ പ്രാധാന്യം ഉള്ള സിനിമകൾ എല്ലാം തന്നെ  വിജയമാക്കുവാൻ
താരത്തിന് സാധിച്ചു,  നിരവധി സിനിമകൾ കൊണ്ട് തിരക്കിലാണ് താരമിപ്പോൾ, തെന്നിന്ത്യയിലെ
തന്നെ തിരക്കുള്ള നടിമാരിൽ ഒരാളാണ് അനുഷ്‍ക, ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ 
പുത്തൻ ചിത്രമാണ് മിസ് ഷെട്ടി  ആൻഡ് മിസ്റ്റർ പൊളി ഷെട്ടി. കുറച്ച് നാളത്തെ ഇടവേളയ്ക്ക്
ശേഷം അനുഷ്‌ക്ക തിരിച്ച് വരവ് നടത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഷെഫിന്റെ വേഷത്തിലാണ്
താരം എത്തുന്നത്.

![Anushka2](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Anushka2.
png?resize=600%2C903&ssl=1)

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്‌ക്ക സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്നത്.
അനുഷ്‌ക്ക ഏറ്റവുമൊടുവിൽ അഭിനയിച്ച ചിത്രം ബാഗമതി ആയിരുന്നു. അതിനു മുൻപ് അനുഷ്‌ക്ക
അഭിനയിച്ച ബാഹുബലി വലിയ ഹിറ്റ് ആയിരുന്നു. ചിത്രത്തിൽ മികച്ച വേഷം തന്നെയാണ് അനുഷ്‌ക്കയ്‌ക്
ലഭിച്ചത്. എന്നാൽ ഇതിനു ശേഷം അനുഷ്‌ക്ക അഭിനയത്തിന് ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിതാ
താൻ എന്ത് കൊണ്ടാണ് ഇടവേള എടുത്തത് എന്ന് തുറന്നു പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ
ഇങ്ങനെ, സത്യത്തിൽ ഞാൻ ബാഹുബലിക്ക് ശേഷം ഇടവേള എടുക്കാനാണ് തീരുമാനിച്ചത്.

![Anushka Sheetty5](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/
Anushka-Sheetty5.jpg?resize=561%2C876&ssl=1)

എന്നാൽ ബാഹുബലിക്ക് മുൻപ് തന്നെ താൻ കമ്മിറ്റ് ചെയ്ത പടമായിരുന്നു ഭാഗമതി. അത് കൊണ്ട്
ആ ചിത്രവും പൂർത്തിയാക്കി. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇടവേള അത്യാവിശ്യമായിരുന്നു.
എന്റെ മുന്നോട്ടുള്ള പ്രൊജെക്ടുകൾക്ക്  അങ്ങനെ ഒരു ഇടവേള അത്യാവശ്യമായിരുന്നു. ഭാവിയിൽ
ചെയ്യാൻ പോകുന്ന സിനിമകൾ കൂടുതൽ ശ്രദ്ധിക്കാൻ ഒരു ബ്രേക്ക് ആവശ്യമായിതോന്നി . സത്യത്തിൽ
എങ്ങും കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യമായിരിക്കും അത്. എന്നാൽ ആ സമയത്ത് എനിക്ക്
അത് ഏറ്റവും അത്യാവശ്യമായ കാര്യമായിരുന്നു. ബ്രേക്ക് എടുത്ത സമയത്ത് ഞാൻ ഒരു സിനിമയുടെ
കഥയും കേട്ടിരുന്നില്ല. ശക്തമായ തിരക്കഥ ആണെങ്കിൽ ഏത് ഭാഷയിലും അഭിനയിക്കാൻ താൻ ഒരുക്കമാണ്
എന്നതുമാണ് അനുഷ്‌ക്ക പറയുന്നത്.
