# അനുഷ്‌കയുടെ തിരിച്ചു വരവ് ആഘോഷമാക്കി ആരാധകര്‍..!! ആ സിനിമ ഇതാണ്!

- Link: https://ml.b4blaze.com/film-news/anushka-back-to-cinema
- Published: 2022-01-06T15:01:29+05:30
- Author: Rahul

ബോളിവുഡിലെ താര സുന്ദരി അനുഷ്‌ക ശര്‍മ്മ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്തേക്ക്
തിരിച്ചു വരികയാണ്. അതും ക്രിക്കറ്റ് സംബന്ധമായ ചിത്രം എന്നതാണ് ശ്രദ്ധേയം. മുന്‍ ഇന്ത്യന്‍
വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ ജീവിതം പറയുന്ന സിനിമയിലാണ്
അനുഷ്‌ക എത്തുന്നത്. വനിതാ ക്രിക്കറ്റിലെ മികച്ച പേസ് ബോളര്‍മാരില്‍ ഒരാളായിരുന്നു 
ജുലന്‍ ഗോസ്വാമി. ഒരിടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന
വാര്‍ത്ത ആരാധകരും ആഘോഷമാക്കുകയാണ്. ഛക്ദ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍
അനുഷ്‌ക ശര്‍മ്മ തന്നെയാണ് നായികയാവുന്നത്.

[https://www.instagram.com/tv/CYX7vaDFcDZ/?utm_source=ig_web_copy_link](https://www.instagram.com/tv/CYX7vaDFcDZ/?utm_source=ig_web_copy_link)

തന്റെ തിരിച്ചു വരവിന് തിരഞ്ഞെടുത്ത സിനിമയെ കുറിച്ച് അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം
അക്കൗണ്ടില്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. ഇത് വളരെ സവിശേഷമായ ഒരു സിനിമയാണ്,
കാരണം ഇത് ഒരു വലിയ ത്യാഗത്തിന്റെ കഥയാണ് എന്നാണ് അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്
ഒരുക്കുന്ന ചക്ദ എക്‌സ്പ്രസ്, വനിതാ ക്രിക്കറ്റിന്റെ ലോകത്തേക്ക് കണ്ണു തുറക്കുന്ന 
ചിത്രമാണ്. 2017ല്‍ ആണ് അനുഷ്‌ക ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ വിവാഹം
ചെയ്തത്. പിന്നീട് താരദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നതോടെയാണ് അനുഷ്‌ക സിനിമാ മേഖലയില്‍
നിന്ന് ഇടവേള എടുത്തത്.
